യൂസുഫ്​ ബിൻ അലവി, സയ്യിദ് ബദ്​ർ ബിൻ ഹമദ് അൽ ബുസൈദി

23 വർഷത്തെ നയതന്ത്ര മികവ്​: യൂസുഫ് ബിൻ അലവി പടിയിറങ്ങി

മസ്കത്ത്: 23 വർഷക്കാലം നയതന്ത്രമികവിൽ രാജ്യത്തി െൻറ വിദേശകാര്യ വകുപ്പിനെ നയിച്ച യൂസുഫ് ബിൻ അലവി ബിൻ അബ്​ദുല്ല പടിയിറങ്ങി.ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സൈദ് ചൊവ്വാഴ്ച പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം സയ്യിദ് ബദ്​ർ ബിൻ ഹമദ് അൽ ബുസൈദിയാണ് പുതിയ വിദേശകാര്യ മന്ത്രി.

നിരവധി അന്താരാഷ്​ട്ര പ്രശ്നങ്ങളിൽ ഒമാൻ ഭരണാധികാരികളുടെ വലംകൈയായി പ്രവർത്തിച്ച് ഒമാന് മികച്ച നയതന്ത്ര രാജ്യമെന്ന ഖ്യാതി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വിദേശകാര്യ മന്ത്രിയാണ് യൂസുഫ് ബിൻ അലവി. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദി െൻറ ഭരണകാലത്ത് അന്താരാഷ്​ട്ര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി നീക്കങ്ങളിൽ സുൽത്താ െൻറ വലംകൈയായി പ്രവർത്തിച്ചിരുന്നത് യൂസുഫ് ബിൻ അലവിയായിരുന്നു.

ഇറാൻ ആണവ പ്രശ്നം തുടങ്ങി ഒ​േട്ടറെ സുപ്രധാന സംഭവങ്ങൾ ഇതിൽ ഉൾപ്പെടും. ദുരന്തങ്ങൾ വിതച്ച് അറബ് ലോകത്ത്​ നീറിപ്പുകയുന്ന യമൻ യുദ്ധം പരിഹരിക്കാൻ ഒമാൻ ഇടപെട്ട് ഒ​േട്ടറെ നീക്കങ്ങൾ നടത്തിയിരുന്നു. യൂസുഫ് ബിൻ അലവിയാണ്​ ഇതിന്​ ചുക്കാൻ പിടിച്ചിരുന്നത്​.

എല്ലാ അന്താരാഷ്​ട്ര പ്രശ്നങ്ങളിലും സ്വന്തമായ നിലപാടുകളെടുത്ത രാജ്യമാണ് ഒമാൻ. യമൻ, സിറിയൻ പ്രശ്​നങ്ങളടക്കം മേഖലയെ കലുഷിതമാക്കുന്ന വിഷയങ്ങളിലെല്ലാം നിഷ്​പക്ഷനിലപാടാണ്​ ഒമാൻ സ്വീകരിച്ചത്​.

അതിനാൽ പല േലാകരാജ്യങ്ങളും ഒമാ െൻറ നിലപാടുകൾ ഉറ്റുേനാക്കിയിരുന്നു. പല വിഷയങ്ങളിലും ലോകത്തിനുതന്നെ സ്വീകാര്യമായ നിലപാടെടുക്കാനും അത് നടപ്പാക്കാനും കഴിഞ്ഞതിൽ യൂസുഫ്​ ബിൻ അലവിക്ക് സുപ്രധാന പങ്കാളിത്തം തന്നെയുണ്ട്​. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നം പരിഹരിക്കുന്നതിന് പുതിയ വഴികൾ േതടുന്നതിനിടയിലാണ്​ അലവി പടിയിറങ്ങുന്നത്​. ഇസ്രായേൽ-ഫലസ്തീൻ രാഷ്​ട്രത്തലവന്മാരെ ഒന്നിപ്പിക്കാൻ നിരവധി ശ്രമങ്ങളും ഒമാ െൻറ ഭാഗത്തുനിന്നുണ്ടായിരുന്നു.

ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരം ലക്ഷ്യമിട്ട്​ സുൽത്താ​െൻറ സന്ദേശവുമായി അലവി വിവിധ അറബ്​ രാഷ്​ട്രങ്ങൾ സന്ദർശിച്ച്​ രാഷ്​ട്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 1970ലാണ് അലവി നയതന്ത്ര വിഭാഗത്തിൽ േസവനമനുഷ്ഠിക്കാൻ തുടങ്ങിയത്. 1972ൽ വിദേശകാര്യ മന്ത്രാലയത്തിൽ സെക്കൻഡ്​ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. കൈറോ, ബൈറൂത്​ എന്നിവിടങ്ങളിലെ ഒമാൻ നയതന്ത്ര കാര്യാലയത്തിലാണ് അദ്ദേഹം സേവനമാരംഭിച്ചത്​.

1973ൽ അദ്ദേഹം ലബനാനിലെ ഒമാൻ അംബാസഡറായി നിയമിക്കപ്പെട്ടു. 1974ൽ വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റു. 1982ൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി ചുമതലയേറ്റു. 1997 മുതലാണ് വിദേശകാര്യത്തിെൻറ ചുമതലയുള്ള മന്ത്രിയായി അധികാരമേൽക്കുന്നത്. 2020 ആഗസ്​റ്റ്​ 18 വരെ ഇൗ ചുമതല നിർവഹിച്ചു. പുതിയ വിദേശകാര്യ മന്ത്രിയായ സയ്യിദ്​ ബദ്​ർ ബിൻ ഹമദ്​ അൽ ബുസൈദി വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറി ജനറലായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.