ദോഹ: അടുത്ത വർഷം രാജ്യം വിരുന്നൊരുക്കുന്ന ലോകകപ്പ്, ഖത്തറിന് വെറുമൊരു ഫുട്ബാൾ മാമാങ്കം മാത്രമല്ല. വിശ്വപോരാട്ടത്തിനായി ലോകം ഖത്തറിലേക്ക് ചുരുങ്ങുേമ്പാൾ രാജ്യത്തിെൻറ വിനോദ സഞ്ചാര മേഖലക്ക് ഊർജം നൽകാനുള്ള എല്ലാ ശ്രമങ്ങളും അണിയറയിൽ ഒരുക്കുകയാണ് സംഘാടകർ. ലോകകപ്പിന് മുേന്നാടിയായി 105 പുതിയ ഹോട്ടലുകളും അപ്പാർട്മെൻറുകളും പ്രവർത്തനസജ്ജമാവുമെന്ന് ഖത്തർ എയർവേസ് ചീഫ് എക്സിക്യൂട്ടിവും ഖത്തർ നാഷനൽ ടൂറിസം സെക്രട്ടറി ജനറലുമായ അക്ബർ അൽ ബാകിർ പറയുന്നു.
'ഖത്തറിെൻറ ആതിഥ്യ മര്യാദയും സ്നേഹവും കൂടുതൽ വിശാലമാക്കി വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കുകയാണ് രാജ്യം. ലോകകപ്പിനെത്തുന്ന ഓരോ അതിഥിക്കും അത് അനുഭവവേദ്യമാവും. ചുരുങ്ങിയ ബജറ്റിൽ തന്നെ അവരുടെ ആവശ്യം നിറവേറ്റുകയാണ് ലക്ഷ്യം' -അദ്ദേഹം പറഞ്ഞു. ലോകകപ്പ് നടക്കുന്ന 28 ദിവസത്തിനുള്ളിൽ 15 ലക്ഷം പേരെയെങ്കിലുമായാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.