ആഘോഷിക്കാനൊരുങ്ങി രാജ്യം

ദോഹ: ദശീയ ദിനാഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി. രാജ്യത്തെ പ്രധാന കെട്ടിടങ്ങളും തെരുവുകളും പതാകകള്‍ കൊണ്ടും വൈദ്യതി വിളക്കുകളാലും അലങ്കരിച്ചിട്ടുണ്ട്. ഖത്തറിനെ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏകീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആധുനിക ഖത്തറിന്‍െറ ശില്‍പി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി 1878 ഡിസംബര്‍ 18 ന് ഖത്തറില്‍ അധികാരത്തില്‍ വന്നതിന്‍െറ സ്മരണയായാണ് ഡിസംബര്‍ 18ന് രാജ്യം ദേശീയ ദിനമായി ആചരിക്കുന്നത്. 
ദേശീയ ദിനാഘോഷത്തിന്‍െറ മുഖ്യവേദിയായ കോണ്‍ണീഷ് വൈദ്യുതി വിളക്കുകളാലും ദേശീയ പതാകകള്‍ക്കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ 8.40 വരെ ദോഹ കോര്‍ണീഷില്‍ നടക്കുന്ന സൈനിക പരേഡാണ് ആഘോഷ പരിപാടിയുടെ മുഖ്യ ആകര്‍ഷണം. സൈനിക പരേഡില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അഭിവാദ്യം സ്വീകരിക്കും. 
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, വിവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ കോര്‍ണീഷിലത്തെും. ഖത്തറിന്‍െറ വിവിധ സൈനിക വിഭാഗങ്ങള്‍ മാര്‍ച്ചും അഭ്യാസ പ്രകടനങ്ങളും നടത്തും. പരിപാടി കാണാനത്തെുന്നവര്‍ക്കായി ആയിരക്കണക്കിന് ഇരിപ്പിടങ്ങളാണ് കോര്‍ണീഷില്‍ ഒരുക്കുന്നത്. പരേഡ് നടക്കുന്ന കോര്‍ണീഷിലേക്ക് വിവിധ പോയിന്‍റുകളില്‍ നിന്ന് ഷട്ടില്‍ ബസ് സര്‍വീസുകളും ഒരുക്കുന്നുണ്ട്. പുലര്‍ച്ചെ നാല് മണി മുതല്‍ ഷട്ടില്‍ സര്‍വീസ് ആരംഭിക്കും. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ പരിസരത്ത് നിന്നാരംഭിക്കുന്ന സൈനിക പരേഡ് അമീരി ദിവാനി സിഗ്നലിനടുത്താണ് അവസാനിക്കുക. പരേഡിന്‍െറ റിഹേഴ്സല്‍ കഴിഞ്ഞ വെളളിയാഴ്ച്ച ദോഹ കോര്‍ണീഷില്‍ നടന്നിരുന്നു.
ഖത്തര്‍ ദേശീയ ദിനാഘോഷ കമ്മറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ തുടക്കമാവും. ഇന്നും നാളെയുമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നാലിടിങ്ങളിലാണ് പരിപാടികള്‍ നടക്കുക.  ഇന്ത്യക്കാര്‍ക്കും ശ്രീലങ്കക്കാര്‍ക്കുമുള്ള ആഘോഷ പരിപാടികള്‍ ഏഷ്യന്‍ ടൗണിലെ ആംഫി തിയേറ്ററിലും ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള ഓപണ്‍ സ്റ്റേജിലും നടക്കും. ഏഷ്യന്‍ ടൗണില്‍ ഇന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി 12 വരെയും 18ന് രാവിലെ 8 മുതല്‍ 10.30 വരെയും ഉച്ചക്ക് ശേഷം രണ്ട് മുതല്‍ രാത്രി 10 വരെയുമാണ് വിവിധ പരിപാടികള്‍ അരങ്ങേറുക. 
സ്വകാര്യ വിദ്യാലയങ്ങളും മലയാളികളുടേതടക്കം പ്രവാസി സംഘടനകളും വിവിധ പരിപാടികള്‍ അവതരിപ്പിക്കും. രാജസ്ഥാനിലെ സാബ്രി ബ്രദേഴ്സ് അവതരിപ്പിക്കുന്ന ഖവ്വാലി സന്ധ്യ, പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ഖത്തര്‍ ഇലവനും പാകിസ്താന്‍ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നിവ ഇത്തവണത്തെ ആഘോഷത്തിന്‍െറ പ്രധാന ആകര്‍ഷണങ്ങളാണ്. ഖവ്വാലി ഇന്ന് രാത്രി എട്ട് മുതല്‍ 12 വരെ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ നടക്കും. നാളെ വൈകുന്നേരം അഞ്ച് മുതല്‍ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്  ഖത്തര്‍-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുക. 
നേപ്പാളി പ്രവാസി സമൂഹത്തിനും അല്‍ഖോര്‍ കമ്യൂണിറ്റിക്കും വേണ്ടിയുള്ള പരിപാടികള്‍ ബര്‍വ വര്‍ക്കേഴ്സ് ആന്‍റ് റിക്രിയേഷന്‍ ക്ളബ്ബിലും പാകിസ്താന്‍, ബംഗ്ളാദേശി കമ്യൂണിറ്റികള്‍ക്ക് വേണ്ടിയുള്ളപരിപാടികള്‍ വക്റ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തിലും ഇന്‍ഡോര്‍ ഹാളിലുമാണ് അരങ്ങേറുന്നത്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് പ്രവാസികള്‍ക്ക് വേണ്ടി അല്‍റയ്യാന്‍ സ്പോര്‍ട്സ് ക്ളബ്ബിലെ ക്ളോസ്ഡ് ഫുട്ബോള്‍ ഹാളില്‍ വിവിധ പരിപാടികള്‍ നടക്കും. ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്യൂണിറ്റി സ്കൂളുകളും ഈ നാല് സ്ഥലങ്ങളിലുമായി കലാ, കായിക ഇനങ്ങളില്‍ പങ്കാളികളാവും. എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമായിരിക്കും.
കതാറ കള്‍ച്ചറല്‍ വില്ളേജ്, സൂഖ് വാഖിഫ്, ആസ്പയര്‍സോണ്‍, വിവിധ സ്ഥാപനങ്ങള്‍, മാളുകള്‍  തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ദേശീയ ദിനോഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. പരേഡും സാംസ്കാരിക, വിനോദ പരിപാടികളുമൊരുക്കിയാണ് കതാറ ദേശീയദിനത്തെ വരവേല്‍ക്കുന്നത്. 
വിവിധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചാണ് കതാറ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നാളെയും മറ്റെന്നാളും ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 10 മണി വരെയും 19ന് രാവിലെ 10 മുതല്‍ രാത്രി 10 മണിവരെയും പരിപാടികള്‍ നടക്കും. ഖത്തറിലെ പ്രശസ്ത ഗായകന്‍ മുഹമ്മദ് അല്‍ സായിയെ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ആദരിക്കും. നാളെ കതാറ ആംഫി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സംഗീതജ്ഞന്‍ അബ്ദുല്‍ അസീസ് നസര്‍ അല്‍ ഒബദാന്‍, ഗാനരചയിതാവ് അബ്ദുല്ല അല്‍ ഹമദി എന്നിവരും ആദരം ഏറ്റുവാങ്ങും. വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളും ദേശീയ ദിനഘോഷത്തിന്‍െറ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചിടുണ്ട്. കെ.എം.സി.സി, കള്‍ച്ചറല്‍ ഫോറം, സംസ്കൃതി തുടങ്ങിയ സംഘടനകളും നിരവധി പ്രദേശിക കൂട്ടായ്മകളും ഇന്നും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.