ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍, നേപ്പാളി കലാരൂപങ്ങള്‍ അരങ്ങേറിയ ഏഷ്യാ ടൗണ്‍ ഓപണ്‍ തിയേറ്ററില്‍ രണ്ടുദിവസവുമായി തടിച്ചുകൂടിയത് കുടുംബങ്ങള്‍ ഉള്‍പ്പെടെ നാല്‍പതിനായിരത്തിലധികം പേര്‍. ബോജ്പൂരി, മൈഥിലി, ഹിന്ദി, നേപാളി ഭാഷകളിലുളള സംഗീത, നൃത്ത പരിപാടികളാണ് ഏഷ്യ ടൗണ്‍ തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിച്ചത്. നേപ്പാളില്‍ നിന്നുളളവര്‍ക്ക് പുറമെ ബോജ്പൂരി സംസാരിക്കുന്ന ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയ ദേശങ്ങളില്‍ നിന്നുളളവര്‍ ഖത്തറില്‍ ധാരാളമുണ്ട്. സാംസ്കാരിക പരിപാടികള്‍ക്ക് പുറമെ ധമാക്ക, ക്രിക്കറ്റ് മാച്ച് തുടങ്ങിയ പരിപാടികള്‍ക്കും ഏഷ്യ ടൗണ്‍ വേദിയായി.
‘ധമാക്ക’ എന്ന പേരില്‍ നടത്തിയ കലാപരിപാടികള്‍ കാണാന്‍ മാത്രമായി 15,000 പേര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ആളുകളെ നിയന്ത്രിക്കാന്‍ വലിയസംഘം പൊലീസും ആരോഗ്യസേവനങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ടായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ രക്തദാന യൂനിറ്റിന്‍െറ നേതൃത്വത്തില്‍ രക്തദാനത്തിന് സന്നദ്ധരായവരില്‍ നിന്ന് രക്തം സ്വീകരിച്ചു. ഒരേ സമയം നാല് പേരില്‍ നിന്ന് രക്തം സ്വീകരിക്കാന്‍ കഴിയുന്ന വിധം സംവിധാനങ്ങളുളള വാനുമായി 11 അംഗ സംഘമാണ് ഏഷ്യന്‍ ടൗണില്‍ എത്തിയത്. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍ററിന്‍െറ നേതൃത്വത്തില്‍ ജീവിതശൈലി രോഗ പരിശോധനകളും സംഘടിപ്പിച്ചു. പരിശോധനക്ക് വിധേയരായ 50 ശതമാനം പേരും പ്രമേഹ ബാധിതരാണ്
ആഭ്യന്തര മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ പാകിസ്താനില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നുമുളള പ്രവാസികള്‍ക്കായി അല്‍ വക്റ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികള്‍ വീക്ഷിക്കാന്‍ 20,000 പേരത്തെി.
ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ അല്‍റയ്യാന്‍ സ്റ്റേഡിയത്തിലാണ് സംഗമിച്ചത്. 5,000 പേര്‍ ഇവിടെ നടന്ന പരിപാടികളുടെ ഭാഗമായി.
അല്‍ ഖോര്‍ ബര്‍വ റിക്രിയേഷന്‍ സെന്‍ററില്‍ ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളുടെ കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.