ദോഹ: ത്വക്ക് അര്‍ബുദത്തിനെ കുറിച്ച് അവബോധമുണ്ടാകണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഡര്‍മറ്റോളജി കണ്‍സള്‍ട്ടന്‍്റ് ഡോ. ഹയ അല്‍ മന്നായ് അറിയിച്ചു.
അസുഖം തിരിച്ചറിഞ്ഞാല്‍ പ്രഥമഘട്ടത്തില്‍ തന്നെ ചികിത്സ തേടിയാല്‍ ശമനമുണ്ടാകും. ത്വക്കിലെ കാന്‍സര്‍ എന്നാല്‍ ത്വക്കിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ്. പതിവായി വെയില്‍കൊള്ളുന്നത് ഈ അസുഖം വരുന്നതിന് കാരണമാകും. അല്‍ട്രാ വയലറ്റ് റേഡിയേഷന്‍ മുഖേനയാണ് അധിക തൊലിയിലെ അര്‍ബുദ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരിട്ടുള്ള സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ് ഇതു സംഭവിക്കുന്നത്. കുടുംബത്തില്‍ സ്കിന്‍ കാന്‍സര്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ക്ക് അപകടസാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മെലാനോമ, കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ള സ്കിന്‍ കാന്‍സറുകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.
ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസാധാരണമായ അവസ്ഥ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പരിശോധനക്കു വിധേയമാകണം. സാധാരണയായി തൊലിപ്പുറത്ത് ഒരു തടിപ്പാണ് ആദ്യം പ്രത്യക്ഷപ്പെടുക. ഈ ഭാഗത്ത് നിറം മാറ്റവുമുണ്ടാകാം. പരുത്ത പ്രതലം പോലെയും കാണപ്പെടും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തേ തന്നെ ചികിത്സ തേടുന്നത് കാന്‍സറാണോ എന്നു കണ്ടത്തൊനം ചികിത്സ നേടാനും സാധിക്കും. ശരീരത്തിലെ തൊലി ഇടക്കിടെ പരിശോധനക്കു വിധേയമാക്കുന്നത് നല്ലതാണെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. പുറംഭാഗം, കാല്‍പാദം, വിരലുകളുടെ ഇട, നഖങ്ങളുടെ താഴ്ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും രീതിയിലുള്ള വ്യത്യാസം കണ്ടാല്‍ ശ്രദ്ധിക്കണം. സൂര്യാഘാതത്തത്തെുടര്‍ന്നുള്ള സ്കിന്‍ കാന്‍സറില്‍നിന്ന് രക്ഷ നേടാന്‍ പകല്‍ 11നും നാലിനുമിടയില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. പ്രത്യേകിച്ചും താപനില കൂടിയ സന്ദര്‍ഭങ്ങളില്‍ വെയില്‍കൊള്ളുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കുട ചൂടുകയോ ശരീരത്തില്‍ വെയില്‍ കൊള്ളാത്ത രീതിയിലെ വസ്ത്രധാരണമോ പകല്‍നേരത്ത് പുറത്തിറങ്ങുമ്പോള്‍ അത്യന്ത്യാപേക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.