ദോഹ: ഈ സീസണില്‍ കര്‍ഷകരില്‍ നിന്നും 150 ലക്ഷം റിയാലിന് ഈത്തപ്പഴം സംഭരിച്ചതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വന്‍ വര്‍ധനവാണ് ഈത്തപ്പഴ ഉല്‍പാദനത്തില്‍ ഉണ്ടായതെന്നും കിലോയ്ക്ക് 6.5 റിയാല്‍ കണക്കാക്കിയാണ് ശേഖരിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 32.182 ആയിരം ടണ്‍ ഈത്തപ്പഴമാണ് ശേഖരിച്ചതെന്നും മുന്‍വര്‍ഷത്തേതിനേക്കാള്‍ 46 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 2006ല്‍ ഉല്‍പാദനം തുടങ്ങിയത് 38 തോട്ടങ്ങളില്‍ നിന്നാണെങ്കില്‍ നിലവില്‍ അത് 87 മസ്റഉകളായി ഉയര്‍ന്നിരിക്കുകയാണ്. നവാകോ കമ്പനിയുമായി സഹകരിച്ചാണ് പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക വകുപ്പ് ഇത് നിര്‍വഹിക്കുന്നത്.
ഖത്തറിലെ ആകെ 25985 ഹെക്ടറിലാണ് ഈന്തപ്പനകള്‍ കൃഷി ചെയ്യുന്നത്. മൊത്തം വൃക്ഷങ്ങളുടെ എണ്ണം 649,616 ആണെന്നും ഓരോ ഈന്തപ്പനയില്‍ നിന്നും ശരാശരി 38 കിലോഗ്രാം ഈത്തപ്പഴമാണ് ലഭിക്കുന്നതെന്നും ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചു. കര്‍ഷകരില്‍ നിന്ന് നേരിട്ടു ഈത്തപ്പഴം വാങ്ങുന്ന പദ്ധതി രാഷ്ട്രം അവര്‍ക്കു നല്‍കുന്ന പിന്തുണയുടെ ഭാഗമാണ്. ഈത്തപ്പഴങ്ങള്‍ സംഭരിക്കുന്ന ബന്ധപ്പെട്ട പദ്ധതി മൂലം ഈ രംഗത്ത് വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികയിടങ്ങളുടെയും ഉല്‍പാദനത്തിന്‍െറയും ഈന്തപ്പനകളുടെയും എണ്ണത്തിലും തൂക്കത്തിലും വലിയ വര്‍ധനവാണ് പദ്ധതി മൂലം ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഈന്തപ്പന കൃഷി വ്യാപിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഖത്തറിന്‍െറയും ഗള്‍ഫിന്‍െറയും പാരമ്പര്യത്തില്‍ ഈത്തപ്പഴത്തിനും അതിന്‍്റെ കൃഷിക്കും വലിയ സ്ഥാനമാണുള്ളതെന്നും ഖത്തറിന്‍െറ പരിസ്ഥിതിക്ക് യോജിച്ച പഴവര്‍ഗമാണ് ഈത്തപ്പഴമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.