റ​യ​ൽ മ​ഡ്രി​ഡ് വ​രു​ന്നു; ടി​ക്ക​റ്റു​ക​ൾ ഇ​ന്ന് 12 മു​ത​ൽ

ദോ​ഹ: ഖ​ത്ത​റി​​ലെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ഫി​ഫ ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ബു​ക്ക് ചെ​യ്യാം. ഖ​ത്ത​ർ സ​മ​യം ഉ​ച്ച 12ഓ​ടെ ഫി​ഫ ടി​ക്ക​റ്റി​ങ് വെ​ബ്സൈ​റ്റ് വ​ഴി ബു​ക്കി​ങ് ആ​രം​ഭി​ക്കു​മെ​ന്ന് ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​സ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് മാ​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​ര​മു​ള്ള​ത്. www.fifa.com/en/tickets എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് മാ​ച്ച് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ഡി​സം​ബ​ർ 11, 14, 18 തീ​യ​തി​ക​ളി​ലാ​യാ​ണ് ഫി​ഫ ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ മ​ത്സ​ര​ങ്ങ​ൾ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന​ത്.

ന​വം​ബ​ർ 21 മു​ത​ലാ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​ര​മു​ള്ള​ത്. യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ റ​യ​ൽ മ​ഡ്രി​ഡ് ക​ളി​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​രം ഖ​ത്ത​ർ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, കി​ലി​യ​ൻ എം​ബാ​പ്പെ തു​ട​ങ്ങി​യ ലോ​ക​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന റ​യ​ലി​ന്റെ മ​ത്സ​രം കാ​ണാ​ൻ 200 റി​യാ​ൽ മു​ത​ലാ​ണ് ടി​ക്ക​റ്റു​ക​ൾ.

974 സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്ന ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്ക് 40 റി​യാ​ൽ മു​ത​ൽ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​വും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കു​മാ​യി 1.70ല​ക്ഷം മാ​ച്ച് ടി​ക്ക​റ്റു​ക​ളാ​ണ് വി​ൽ​പ​ന​ക്ക് നീ​ക്കി​വെ​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ആ​റ് ടി​ക്ക​റ്റു​ക​ൾ വ​രെ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

റ​യ​ൽ മ​ഡ്രി​ഡി​ന് പു​റ​മെ, ​​ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ൻ​ക്ല​ബാ​യ അ​ൽ അ​ഹ്‍ലി, കോ​ൺ​ക​കാ​ഫ് ജേ​താ​ക്ക​ളാ​യ പ​ച്ചു​ക എ​ന്നി​വ​ർ​ക്കൊ​പ്പം തെ​ക്ക​ന​മേ​രി​ക്ക​ൻ ലീ​ഗാ​യ കോ​പ​ലി​ബ​ർ​റ്റ​ഡോ​റ​സ് ജേ​താ​ക്ക​ളാ​വും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് വേ​ദി​യാ​യ മ​ണ്ണി​ലേ​ക്ക് ലോ​ക​താ​ര​ങ്ങ​ളു​മാ​യി വീ​ണ്ടും ഫു​ട്ബാ​ൾ ആ​വേ​ശം തി​രി​കെ​യെ​ത്തു​ന്ന​തി​ന്റെ ത്രി​ല്ലി​ലാ​ണ് ഖ​ത്ത​റി​ലെ ആ​രാ​ധ​ക​ർ. 

Tags:    
News Summary - Real Madrid is coming- Tickets from 12 on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.