പുകവലിവിരുദ്ധ കൂട്ടായ്മയില്‍  പങ്കാളികളാവുക -ഡോ. ആര്‍. സീതാരാമന്‍ 

ദോഹ: വ്യക്തികളുടേയും സമൂഹത്തിന്‍െറയും ആരോഗ്യകരമായ നിലനില്‍പിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പുകവലി ഒരു വലിയ സാമൂഹ്യ തിന്മയാണെന്നും അതിനെ പ്രതിരോധിക്കുവാന്‍ എല്ലാ മനുഷ്യ സ്നേഹികളും പുകവലി വിരുദ്ധ കൂട്ടായ്മയില്‍ പങ്കാളികളാവണമെന്നും ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആര്‍. സീതാരാമന്‍ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ ആന്‍റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്‍റി സ്മോക്കിങ് സൊസൈറ്റി ചെയര്‍മാന്‍ എം.പി ഹസന്‍ കുഞ്ഞി, അമാനുല്ല വടക്കാങ്ങര, അക്കോണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ക്വാളിറ്റി ലാബ് ജനറല്‍ മാനേജര്‍ ജോസി മത്തായി, സ്പീഡ് ലൈന്‍ പ്രിന്‍റിങ് പ്രസ് മാനേജിങ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ഡോ. ബേനസീര്‍ ലത്തീഫ് നാസര്‍ എന്നിവര്‍ സംസാരിച്ചു. ജോസ് ഫിലിപ്പ്, നിഅ്മത്തുല്ല കോട്ടക്കല്‍, അനസ് അബ്ദുല്‍ ഖാദര്‍, ആഷിക് മുഹമ്മദലിയും തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഖത്തറിലെ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്‍റര്‍ സ്കൂള്‍ പെയിന്‍റിങ് മത്സരത്തില്‍ ഡി.പി.എസ്. എം.ഐ.എസ് സ്ക്കൂള്‍ ഓവറോള്‍ കിരീടം നേടി. ഓവറോള്‍ കിരീടം ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ.ആര്‍സീതാരാമനില്‍ നിന്നും ഡി.പി.എസ്. എം.ഐ.എസ് സ്കൂള്‍ ആര്‍ട്ട് ടീച്ചര്‍ അമിത് കുമാര്‍ ചക്രവര്‍ത്തി ഏറ്റുവാങ്ങി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.