ദോഹ: വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള 2022ലെ ഖത്തറിെൻറ വാർഷിക പൊതു ബജറ്റിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അംഗീകാരം. 204.3 ബില്യണ്‍ ഖത്തര്‍ റിയാലിെൻറതാണ് പുതു വർഷത്തെ ബജറ്റ്. വന്‍കിട പദ്ധതികള്‍ക്ക് മുഖ്യ ഊന്നല്‍ നൽകിക്കൊണ്ടുള്ള ബജറ്റിൽ, 74 ബില്യൺ റിയാലാണ് വൻകിട പദ്ധതികൾക്ക് നീക്കിവെച്ചത്.
ആകെ ബജറ്റിെൻറ മൂന്നിലൊന്ന് തുകയോളം വരും ഇത്. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങൾക്കാണ് ഇവയിൽ മുന്തിയ പരിഗണന നൽകുന്നത്. 17.8 ബില്യൺ റിയാൽ വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾക്കും, 20 ബില്യൺ റിയാൽ ആരോഗ്യ മേഖലകളിലെ പദ്ധതികൾക്കുമായി വിനിയോഗിക്കും.
196 ബില്യണ്‍ ഖത്തര്‍ റിയാലാണ് അടുത്ത വര്‍ഷം വരവ് പ്രതീക്ഷിക്കുന്നത്. എണ്ണവില ബാരലിന് 55 ഡോളര്‍ പ്രതീക്ഷിച്ചാണ് വരവ് കണക്കാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു. മുൻവർഷത്തേക്കാൾ 4.9 ശതമാണ് 2022ലെ വാർഷിക ബജറ്റ് തുകയായി കണക്കാക്കിയതെന്ന് മന്ത്രി പറഞ്ഞു. ലോകകപ്പിനായുള്ള അടിസ്ഥാനസൗകര്യ വികസനങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് കാര്യമായ വർധനയുണ്ടായത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി എത്തുന്ന കാണികൾക്കുള്ള സുരക്ഷസംവിധാനങ്ങൾ ഒരുക്കുന്നതിലും ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കാര്യമായ തുക ചെലവഴിക്കും. 8.3 ബില്യൺ റിയാലിെൻറ കമ്മിയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റങ്ങൾക്ക് അനുസരിച്ചായിരിക്കും ഇതിെൻറ അന്തിമ കണക്കുകൾ. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പൗരന്മാരുടെ പാർപ്പിട വികസനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുസേവനങ്ങൾ എന്നിവക്ക് കൂടുതൽ കരുതൽ നൽകിയായിരിക്കും ബജറ്റ് തുക ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.