ദോ​ഹ: ഞാ​യ​റാ​ഴ്ച മു​ത​ൽ കു​തി​ച്ചു​യ​ർ​ന്ന വേ​ന​ൽ​ച്ചൂ​ട് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തു​മെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ​യാ​ഴ്ച​യി​​ലെ വ​രും​ദി​ന​ങ്ങ​ളി​ൽ ചൂ​ട് വ​ർ​ധി​ക്കും. ബു​ധ​നാ​ഴ്ച 43-47 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്കും വ്യാ​ഴാ​ഴ്ച 47-49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്കും അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രും. സ​മീ​പ​കാ​ല​ത്ത് ഖ​ത്ത​റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല കൂ​ടി​യാ​ണി​ത്.

ചൂ​ടും ഹു​മി​ഡി​റ്റി​യും വ​ർ​ധി​ക്കു​ന്ന​തി​ന്റെ അ​ട​യാ​ള​മാ​യ അ​ൽ​ഹ​ന ന​​ക്ഷ​ത്രം ഞാ​യ​റാ​ഴ്ച ഉ​ദി​ച്ചു​യ​ർ​ന്ന​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി 13 ദി​വ​സ​ങ്ങ​ളി​ൽ ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചു. 47 ഡി​ഗ്രി​യാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ദോ​ഹ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല. 

Tags:    
News Summary - 49 degrees in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.