തീച്ചൂട്: ഖത്തറിൽ 49 ഡിഗ്രി
text_fieldsദോഹ: ഞായറാഴ്ച മുതൽ കുതിച്ചുയർന്ന വേനൽച്ചൂട് ബുധൻ, വ്യാഴം ദിവസങ്ങളിൽ 49 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച പുറത്തുവിട്ട കാലാവസ്ഥ റിപ്പോർട്ട് പ്രകാരം ഈയാഴ്ചയിലെ വരുംദിനങ്ങളിൽ ചൂട് വർധിക്കും. ബുധനാഴ്ച 43-47 ഡിഗ്രി സെൽഷ്യസിലേക്കും വ്യാഴാഴ്ച 47-49 ഡിഗ്രി സെൽഷ്യസിലേക്കും അന്തരീക്ഷ താപനില ഉയരും. സമീപകാലത്ത് ഖത്തറിലെ ഏറ്റവും ഉയർന്ന താപനില കൂടിയാണിത്.
ചൂടും ഹുമിഡിറ്റിയും വർധിക്കുന്നതിന്റെ അടയാളമായ അൽഹന നക്ഷത്രം ഞായറാഴ്ച ഉദിച്ചുയർന്നതായി കാലാവസ്ഥ വിഭാഗം നേരേത്ത അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി 13 ദിവസങ്ങളിൽ ക്രമാനുഗതമായി വർധിക്കുമെന്നും അറിയിച്ചു. 47 ഡിഗ്രിയായിരുന്നു തിങ്കളാഴ്ച ദോഹയിൽ രേഖപ്പെടുത്തിയ താപനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.