ദോഹ: ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെ വരവേറ്റുകൊണ്ട് ക്രൂസ് സീസണിന് തുടക്കമായതിനു പിന്നാലെ ആദ്യ മാസത്തിൽത്തന്നെ യാത്രക്കാരുടെ ഒഴുക്കും തുടങ്ങി.
ക്രൂസ് സീസണിന് തുടക്കം കുറിച്ച ഒക്ടോബറിൽ ഏതാനും ദിവസങ്ങൾക്കുള്ളിലായി 4000പേർ ദോഹ തീരത്ത് എത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു. അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായെന്ന് ക്യൂ.ടി ‘എക്സ്’ ഹാൻഡിലിൽ അറിയിച്ചു. ഒക്ടോബർ 28നായിരുന്നു പുതു സീസണിന് തുടക്കം കുറിച്ച് ആദ്യ ക്രൂസ് കപ്പലായ ക്രിസ്റ്റൽ സിംഫണി ദോഹ തീരത്ത് നങ്കൂരമിട്ടത്. പിന്നാലെ, ഒക്ടോബർ 30ന് മെയിൻ ഷിഫ് 2 കപ്പലും എത്തി. സീസണിലെ മൂന്നാം കപ്പലായ അസ്മാറ വെള്ളിയാഴ്ചയാണ് 608 യാത്രക്കാരും 389 ജീവനക്കാരുമായി ദോഹയിലെത്തിയത്. നവംബർ മാസത്തിലെ ആദ്യ ക്രൂസ് കപ്പൽ വരവാണിത്.
ആദ്യ കപ്പലായ ക്രിസ്റ്റൽ സിംഫണിയിൽ 214 യാത്രക്കാരും 475 ക്രൂ അംഗങ്ങളുമായിരുന്നു. മെയ്ൻഷിഫിൽ 2800 യാത്രക്കാരും 1028 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
നവംബറിൽ നാലിലേറെ കപ്പലുകളാണ് ദോഹയിലെത്തുകയെന്നാണ് റിപ്പോർട്ട്. 2024 ഏപ്രിൽ 25 വരെ നീണ്ടുനിൽക്കുന്ന ക്രൂസ് സീസണിൽ 81 കപ്പലുകളാണ് ദോഹയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.