ദോഹ: ഒരു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ് തിങ്കളാഴ്ച മരിച്ചത്. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷമാണ് ഒരു മാസം മുമ്പ് ദോഹയിലെത്തിയത്.
ഭാര്യ: മിനി. മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിർ, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.