ദോഹ: ‘കഴിഞ്ഞ അഞ്ചു മാസത്തിൽ അധികമായി ഖത്തറിലെ എല്ലാ മനുഷ്യരുടെയും വേദനയായിരുന്നു മൽഖ റൂഹി എന്ന പിഞ്ചുകുഞ്ഞ്. നാലു മാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന്റെ ചികിത്സ വിഷയം ഞങ്ങളുടെ ശ്രദ്ധയിലെത്തുന്നത്. തുടർന്ന് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഫണ്ട് സമാഹരണം ഖത്തറിലെ ഏറ്റവും വലിയൊരു ജനകീയ ഡ്രൈവായി മാറി.
വിദേശികളും സ്വദേശികളും, പ്രവാസി മലയാളികളും ഉൾപ്പെടെ ആയിരത്തോളം മനുഷ്യസ്നേഹികൾ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ചെറുതും വലുതുമായ സംഘടനകൾ, വിവിധ ദേശക്കാരായ സംഘടനകൾ വരെ ഈ ദൗത്യത്തിൽ പങ്കുചേർന്നു.
ഖത്തർ ചാരിറ്റി ഏറ്റെടുത്ത ഫണ്ട് ശേഖരണത്തിൽ എല്ലാ വിഭാഗം ജനങ്ങളും ആത്മാർഥമായി പങ്കെടുത്തത് അഭിമാനകരമാണ്. ചൊവ്വാഴ്ച ധനശേഖരണം അവസാനിപ്പിക്കുമ്പോൾ 74.56 ലക്ഷം റിയാലാണ് സമാഹരിച്ചത്. ഇനി മൽഖക്കായി മരുന്നെത്തിച്ച്, ചികിത്സ ആരംഭിക്കണം. കുഞ്ഞ് ജീവിത്തിലേക്ക് തിരികെയെത്തുന്നതിനും ആരോഗ്യത്തോടെ കളിച്ചു നടക്കുന്നതും കാണാനായി നമുക്ക് പ്രാർഥിക്കാം’-ടി.കെ. മുഹമ്മദ് കുഞ്ഞി (ഐ.സി.ബി.എഫ് സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.