ദോഹ: ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ക്രമാതീതമായി വർധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി രാജ് മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകി.
പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ നിവേദനം കൈമാറി. സംസ്ഥാന പ്രസിഡന്റ് ഡോ. സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷർ ഹുസൈൻ , വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് നാസിർ കൈതക്കാട്, ജനറൽ സെക്രട്ടറി സമീർ ട്രഷറർ സിദ്ദിഖ് മണിയംപാറ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.
ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണ് കേരളത്തില്‍നിന്ന് അധികം ഈടാക്കുന്നതെന്നും വിമാനക്കമ്പനികളുടെ ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. പുതുവർഷത്തിനും ക്രിസ്മസിനും ഓണം, പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളെ നോട്ടമിട്ടാണ് ഇപ്പോള്‍ നിരക്ക് വർധിപ്പിക്കുന്നതെന്നും വിഷയത്തിൽ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.