ദോഹ: ഇത്തവണത്തെ അജ്യാൽ ചലച്ചിത്രമേള തുടങ്ങി. അന്താരാഷ്ട്രതലത്തിൽ വിവിധ അംഗീകാരങ്ങൾ നേടിയ 46 രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങളാണ് മേളയിൽ ആകെ പ്രദർശിപ്പിക്കുന്നത്. 22 ഫീച്ചർ സിനിമകൾ, 50 ഷോർട്ട് ഫിലിമുകൾ എന്നിവ ഉൾെപ്പടെയാണിത്. പ്രമുഖ അറബ് സംവിധായകരുടെ 31 സിനിമകൾ, വനിതാസംവിധായകരുടെ 30 ചിത്രങ്ങൾ എന്നിവയും ഉൾെപ്പടും. പ്രമുഖ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'സൺ ചിൽഡ്രൻ' ആയിരുന്നു ഉദ്ഘാടനചിത്രം.
ഈവർഷം ആദ്യം വെനീസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്ത ചിത്രമാണിത്. ഇത്തവണത്തെ ഓസ്കർ നാമനിർദേശവും നേടിയിട്ടുണ്ട്. നവംബർ 18 മുതൽ 23 വരെ എട്ടാമത് അജ്യാൽ മേള നടക്കുന്നത്. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.െഎ) ആണ് സംഘാടകർ. കോവിഡ് പശ്ചാത്തലത്തിൽ ഇതാദ്യമായാണ് മേള ഓൺലൈനിലും അല്ലാതെയും നടക്കുന്നത്. ഡി.എഫ്.ഐയുടെ ഓൺലൈൻ സ്ക്രീനിങ് വഴി ഓൺലൈനായും ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ്, ലുസൈലിൽ തയാറാക്കിയ ൈഡ്രവ് ഇൻ സിനിമ എന്നിവയിൽ നേരിട്ടെത്തിയും സിനിമകൾ ആസ്വദിക്കാനാകും. ടിക്കറ്റ് നിരക്ക്, ഏതൊക്കെ സിനിമകൾ, സമയക്രമം തുടങ്ങിയ വിശദവിവരങ്ങൾ www.dohafilminstitute.com സൈറ്റിൽ ലഭ്യമാണ്.
ഡി.എഫ്.ഐ പിന്തുണയോടെയുള്ള 24 സിനിമകളും ഇത്തവണ മേളയിലുണ്ട്. ഗ്രാൻറുകൾ, സാമ്പത്തികസഹകരണം, ഖത്തരി ഫിലിം ഫണ്ട്, ഡി.എഫ്.ഐയുടെ ലാബുകളിലൂടെയും ശിൽപശാലകളിലൂെടയുമുള്ള മെൻറർഷിപ് എന്നിങ്ങനെ വിവിധ തലങ്ങളിൽ ഡി.എഫ്.ഐയുടെ പിന്തുണയോടെയാണ് ഈ ചിത്രങ്ങൾ പൂർത്തിയായിരിക്കുന്നത്.
എല്ലാവിധത്തിലുമുള്ള വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് അജ്യാൽ മേള. നിലവിൽ കോവിഡ് സാഹചര്യത്തിൽ ആളുകൾക്ക് പരസ്പരം കാണുന്നതിനും ഇടപഴകുന്നതിനും പരിമിതികളുണ്ട്. എങ്കിലും സിനിമകളുടെ വലിയ ലോകത്തിൽ ആളുകളെ പരസ്പരം അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറ സഹകരണത്തോടെയാണ് 'ഡ്രൈവ് ഇൻ സിനിമ'സൗകര്യം സജ്ജമാക്കിയത്. ആളുകൾക്ക് വാഹനത്തിൽനിന്നിറങ്ങാതെ തന്നെ ബിഗ്സ്ക്രീനിൽ സിനിമകൾ കാണാനുള്ള സൗകര്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.