അമേരിക്ക–താലിബാൻ സുപ്രധാന ചർച്ചക്ക് ദോഹയിൽ തുടക്കം

ദോഹ: 18 വർഷം നീണ്ടുനിൽക്കുന്ന അഫ്ഗാൻ പ്രതിസന്ധിയും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്ക–താലിബാൻ സമാധാന ചർച്ചാ പരമ്പരയിലെ സുപ്രധാന ചർച്ചക്ക് ദോഹയിൽ തുടക്കമായി. അമേരിക്ക–താലിബൻ ചർച്ചയുടെ ഏറ്റവും സുപ്രധാനഘട്ടമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

എട്ട് റൗണ്ട് നിന്ന ചർച്ചകളുടെ അവസാന ഘട്ട ചർച്ചയാകാം ഇതെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിന് ഇത് കാരണമായേക്കാ മെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം നടന്ന ചർച്ചകളിൽ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തിയ അഫ്ഗാനിലേക്കുള്ള അമേരിക്കൻ സമാധാനദൂതൻ സൽമാനി ഖലിൽസാദ് സുപ്രധാന ചർച്ചകൾക്കായി നേരത്തെ ദോഹയിലെത്തിയിരുന്നു. അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിൻമാറ്റം പൂർണമായും നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. ദോഹയിൽ നടക്കാനിരിക്കുന്ന ചർച്ചകൾ അമേരിക്കൻ സേനയുടെ പിൻമാറ്റത്തിന് ഇടയാക്കാൻ സാധ്യ തയുണ്ടെന്നും ഖലീൽസാദ് ട്വീറ്റ് ചെയ്തു. മികച്ചൊരു സമാധാനകരാറിനായി ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 13ന് മുന്നോടിയായി അമേരിക്കൻ സേനയെ പിൻവലിക്കുന്നതിന് ധാരണയാകുമെന്നാണ് പ്രതീക്ഷി ക്കുന്നതെന്ന് ചർച്ചകളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. 20000ഓളം സൈനികരാണ് നില വിൽ അഫ്ഗാനിലുള്ളത്.

Tags:    
News Summary - america taliban meet doha-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.