ബജറ്റിന് അമീറിന്റെ അംഗീകാരം: മി​ച്ച ബ​ജ​റ്റു​മാ​യി ഖ​ത്ത​ർ പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്

ദോ​ഹ: ഖ​ത്ത​റി​ന്റെ പു​തു​വ​ർ​ഷ​ത്തെ പൊ​തു ബ​ജ​റ്റി​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അം​ഗീ​കാ​രം ന​ൽ​കി. 20,200​ കോ​ടി റി​യാ​ൽ വ​ര​വും 20,090 കോ​ടി റി​യാ​ൽ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് ധ​ന​കാ​ര്യ​മ​ന്ത്രി അ​ലി ബി​ൻ അ​ഹ്മ​ദ് അ​ൽ കു​വാ​രി അ​വ​ത​രി​പ്പി​ച്ച​ത്.

2023ലെ ​ബ​ജ​റ്റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ പു​തി​യ ബ​ജ​റ്റ് പ്ര​കാ​രം വ​രു​മാ​ന​ത്തി​ല്‍ 11.4 ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വ് കാ​ണി​ക്കു​ന്നു​ണ്ട്. പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക വി​പ​ണി​യി​ല്‍ വി​ല​യി​ടി​വു​ണ്ടാ​കു​മെ​ന്ന ആ​ഗോ​ള ഏ​ജ​ന്‍സി​ക​ളു​ടെ വി​ല​യി​രു​ത്ത​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ണ്ണ​വി​ല ബാ​ര​ലി​ന് ശ​രാ​ശ​രി 60 ഡോ​ള​റാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത് 65 ഡോ​ള​റാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 2024 ല്‍ 15,900 ​കോ​ടി ഖ​ത്ത​ര്‍ റി​യാ​ലാ​ണ് എ​ണ്ണ വി​പ​ണി​യി​ല്‍നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 14.5 ശ​ത​മാ​നം കു​റ​വ്. അ​തേ​സ​മ​യം, എ​ണ്ണ​യി​ത​ര വ​രു​മാ​ന​ത്തി​ല്‍ 2.4 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന​യും ക​ണ​ക്ക് കൂ​ട്ടു​ന്നു​ണ്ട്.

2023നെ ​അ​പേ​ക്ഷി​ച്ച് ബ​ജ​റ്റ് ചെ​ല​വ് ഒ​രു​ശ​ത​മാ​നം കൂ​ടി. ശ​മ്പ​ള വ​ര്‍ധ​ന​ക്കാ​ണ് ഈ ​തു​ക പ്ര​ധാ​ന​മാ​യി മാ​റ്റി​വെ​ക്കു​ന്ന​ത്. ഖ​ത്ത​റി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യ ദേ​ശീ​യ വി​ഷ​ന്‍ 2030 ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ള്‍ക്കാ​ണ് ബ​ജ​റ്റി​ല്‍ മു​ന്‍ഗ​ണ​ന. ഇ​ത​നു​സ​രി​ച്ച് ആ​കെ ബ​ജ​റ്റി​ന്റെ 20 ശ​ത​മാ​ന​വും ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ള്‍ക്കാ​യി മാ​റ്റി​വെ​ച്ചു.

പ്രാ​ദേ​ശി​ക സ​മ്പ​ദ്ഘ​ട​ന​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നും ബ​ജ​റ്റി​ല്‍ പ​ദ്ധ​തി​ക​ളു​ണ്ട്. വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ, ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ഖ​ല​ക്കു​ള്ള ബ​ജ​റ്റ് ഇ​ര​ട്ടി​യാ​യി ഉ​യ​ര്‍ത്തി.

Tags:    
News Summary - Amir approves budget: Qatar enters New Year with surplus budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.