ഖ​ത്ത​ർ കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​നാ​ണ്ടി മൊ​യ്തു ഹാ​ജി, മു​ഹ​മ്മ​ദ് അ​സ്‍ലം അ​നു​സ്മ​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​നാ​ണ്ടി, മു​ഹ​മ്മ​ദ് അ​സ്‍ലം അ​നു​സ്മ​ര​ണം

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ആ​നാ​ണ്ടി മൊ​യ്തു ഹാ​ജി, തൂ​ണേ​രി​യി​ൽ കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദ് അ​സ്‍ലം എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങ് കെ.​എം.​സി.​സി ഖ​ത്ത​ർ നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ഖ​ത്ത​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ.​എം ബ​ഷീ​ർ ആ​നാ​ണ്ടി അ​നു​സ്മ​ര​ണ​വും ശു​ഐ​ബ് തൂ​ണേ​രി അ​സ്‍ലം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഉ​ബൈ​ദ് സി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. മു​ഹ​മ്മ​ദ് മൗ​ല​വി പ്രാ​ർ​ഥ​ന ന​ട​ത്തി. കെ.​കെ. ബ​ഷീ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ഹ സു​ര​ക്ഷ സ്കീം ​വി​ശ​ദീ​ക​ര​ണം നൗ​ഷാ​ദ് കാ​ഞ്ഞാ​യി നി​ർ​വ​ഹി​ച്ചു.

ടി.​ടി.​കെ ബ​ഷീ​ർ, അ​ലി മു​റ​യൂ​ർ, സ​ൽ​മാ​ൻ എ​ള​യ​ടം, ഷം​സു​ദ്ദീ​ൻ വാ​ണി​മേ​ൽ, മു​ജീ​ബ് ദേ​വ​ർ​കോ​വി​ൽ, ഫി​ർ​ദൗ​സ് മ​ണി​യൂ​ർ, ജാ​ഫ​ർ ത​യ്യി​ൽ, പി.​എ ത​ലാ​യി, കെ.​ടി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ല​ത്തീ​ഫ് പാ​തി​രി​പ്പ​റ്റ സ്വാ​ഗ​ത​വും സൈ​ഫു​ദ്ദീ​ൻ കാ​വി​ലും​പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Anandi, Muhammad Aslam Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.