മൽഖ റൂഹി ചികിത്സാ ധനസമാഹരണത്തിലേക്ക് ഖത്തർ കെ.എം.സി.സി സമാഹരിച്ച തുകയുടെ ചെക്ക്

ഭാരവാഹികൾ ഖത്തർ ചാരിറ്റിക്ക് കൈമാറുന്നു

മൽഖാ റൂഹി ചികിത്സ: കെ.എം.സി.സി വക ഒന്നരക്കോടി രൂപ

ദോഹ: മൽഖാ റൂഹി ചികിത്സാ ധനസമാഹരണ കാമ്പയിനിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തർ സമാഹരിച്ച 677,850 ഖത്തർ റിയാലിന്റെ (1.55 കോടി രൂപ) സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ഖത്തർ ചാരിറ്റിക്ക് കൈമാറി. ഖത്തറിലുള്ള പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വൺ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മൽഖാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികിത്സക്കായി കഴിഞ്ഞ ഏപ്രിലിൽ മാസത്തിലാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ചികിത്സ ധനസമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കെ.എം.സി.സി അടക്കമുള്ള വിവിധ മലയാളി സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടെ ഖത്തറിലെ പൊതു സമൂഹത്തിന്റെ സ്തുത്യർഹമായ ഇടപ്പെടലുകളുടെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും ഫലമായാണ് 74 ലക്ഷം റിയാലിൽ അധികം തുക ഖത്തർ ചാരിറ്റിക്ക് സമാഹരിക്കാൻ സാധിച്ചത്.

കെ.എം.സി.സി സംഘടന സംവിധാനം വഴി വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ ഓരോ അംഗങ്ങളെയും സമാഹരണത്തിന്റെ ഭാഗമാക്കിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ച്, തുടങ്ങി മറ്റു പരിപാടികൾ സംഘടിപ്പിച്ചുമാണ് ധനസമാഹരണം നടത്തിയത്.

ഖത്തർ ചാരിറ്റി കെ.എം.സി.സി.ക്ക് നൽകിയ ഇമ്പാക്ട് ലിങ്ക് വഴി ആദ്യ ഘട്ടം 5.80 ലക്ഷം റിയാൽ ഓൺലൈനായി കൈമാറിയിരുന്നു. ധനസമാഹരണ ദൗത്യം അവസാനിപ്പിച്ച ഖത്തർ ചാരിറ്റി അറിയിപ്പിനെതുടർന്ന് ലഭിക്കാനുണ്ടായിരുന്ന ഓഫർ തുക സമാഹരിച്ച് രണ്ടാം ഘട്ടമായി നേരിട്ടും കൈമാറി. ആകെ 6.77 ലക്ഷം റിയാലാണ് സമാഹരിച്ചത്.

ലുസൈലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്‌ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത് എന്നിവർ ചേർന്ന് ഖത്തർ ചാരിറ്റി ഒഫിഷ്യലുകളായ ആമിർ അൽ ബിസ്‌രി, മർവാൻ അബു ലുഗൂദ് എന്നിവർക്ക് കൈമാറി. കെ.എം.സി.സിയുടെ മികച്ച പ്രവർത്തനത്തിന് അംഗീകാര പത്രവും ചാരിറ്റിയുടെ ഉപഹാരവും നേതാക്കൾ സ്വീകരിച്ചു. ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്‌ദു റഹീം പാക്കഞ്ഞി, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, ഷംസുദ്ദീൻ വാണിമേൽ സംബന്ധിച്ചു.

Tags:    
News Summary - Treatment of Malkha Ruhi: Rs. 1.5 crore by KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.