ദോഹ: ഖത്തറിൽ ജോലി ചെയ്യാൻ ആവശ്യമായ പ്രഫഷനൽ ലൈസൻസ് സ്വന്തമാക്കും മുമ്പേ ഡോക്ടർമാരെ നിയമനം നടത്തിയ സംഭവത്തിൽ ആരോഗ്യകേന്ദ്രത്തിനെതിരെ നടപടി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് നിയമലംഘനം ചൂണ്ടിക്കാട്ടി ആരോഗ്യ സ്ഥാപനം താൽക്കാലികമായി അടച്ചിടാൻ നിർദേശിച്ചത്. പ്രാക്ടീസ് ചെയ്യാൻ ആവശ്യമായ മന്ത്രാലയത്തിൽനിന്നുള്ള പ്രഫഷനൽ ലൈസൻസ് നേടാനുള്ള നടപടികൾ പൂർത്തിയാക്കും മുമ്പേ നാല് ഡോക്ടർമാരെ നിയമിച്ചതിനാണ് നിയമനടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യസ്ഥാപനങ്ങൾ നിയമങ്ങളും നിബന്ധനകളും പാലിക്കണമെന്നും ആവശ്യമായ പ്രഫഷനൽ ലൈസൻസുകൾ നേടുന്നതിന് മുമ്പ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഡോക്ടർമാരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും തങ്ങളുടെ സ്പെഷലൈസ് മേഖലകളുമായി ബന്ധപ്പെട്ട നിയമങ്ങളും തൊഴിൽമൂല്യങ്ങളും പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.