ദോഹ: പ്രവാസി വെൽഫെയർ കോട്ടയം ജില്ല ഘടകവും ഡൈനാമിക് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘അക്വാ ഫിയസ്റ്റ’ നീന്തൽ മത്സരങ്ങൾ സമാപിച്ചു. ആറ് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ 16 മുതൽ 40 വയസ്സുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ അജു ഇമ്മാനുവേൽ കോട്ടയം ഒന്നാം സ്ഥാനവും ഖാമിൽ മുഖ്താര്‍ കോഴിക്കോട് രണ്ടാം സ്ഥാനവും റബീഉൽ ഇബ്രാഹിം തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മത്സരത്തിൽ രതീഷ് പി. രാജു ആലപ്പുഴ, അഷ്റഫ് കോട്ടയം, മാത്യൂ ലൂക്കോസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അയാൻ സഹീർ കോട്ടയം, ഇഹാൻ ബാസിം കോഴിക്കോട്, ആതിഫ് മുഹമ്മദ് കോട്ടയം എന്നിവരും സീനിയർ പെൺകുട്ടികളുടെ മത്സരത്തിൽ മെലാനി മാത്യൂസ് കോട്ടയം, പാർവതി കൊല്ലം എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇവാൻ ടോണി കോട്ടയം, ഇമാദ് ബാസിം കോഴിക്കോട്, ലൂയി മാത്യൂസ് കോട്ടയം എന്നിവരും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മിൻഹ ബൂട്ടോ എറണാകുളം, നന്ദന കൊല്ലം എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ അക്വ ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല പ്രസിഡൻറ് സഹീർ അബ്ദുൽ ഖരീം അധ്യക്ഷതവഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ സെക്രട്ടറി അഹ്മദ് ഷാഫി, എക്സ്പാറ്റ്സ് സ്പോർട്ടീവ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, പ്രവാസി വെൽഫെയർ സ്പോർട്സ് കൺവീനർ അസീം എം.ടി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. നജീം ഇസ്മായിൽ, അനീഷ്, അഹ്മദ് ഷാ, അബ്ദുൽ ഖരീം ലബ്ബ, റഫീഖ്, ഫഹദ്, ഷെജിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.