പ​ള്ളി​ക​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ ആ​പ്പു​മാ​യി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം

ദോ​ഹ: രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന ആ​പ്പു​മാ​യി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​ക​ളും ലം​ഘ​ന​ങ്ങ​ളും നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് നി​രീ​ക്ഷ​ക​ൻ ത​ന്റെ കൈ​വ​ശ​മു​ള്ള ഐ​പാ​ഡു​മാ​യി പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു. നി​രീ​ക്ഷ​ക​ൻ രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ളും മ​റ്റു ലം​ഘ​ന​ങ്ങ​ളും ഉ​ട​ന​ടി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലും ഉ​ദ്യോ​ഗ​സ്ഥ​രി​ലും എ​ത്തും. കു​റ്റ​ക്കാ​രാ​യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ കൃ​ത്യ​സ​മ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​പ് സ​ഹാ​യി​ക്കു​മെ​ന്നും അ​ൽ​കു​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖി​ദ്മാ​ത്ത് അ​ൽ മ​സാ​ജി​ദ് (പ​ള്ളി സേ​വ​ന​ങ്ങ​ൾ) എ​ന്ന പേ​രി​ലു​ള്ള ആ​പ്പി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ​ക്കു കീ​ഴി​ലു​ള്ള പ​ള്ളി​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭ്യ​മാ​കും.

ഖ​ത്ത​റി​ൽ 2300ല​ധി​കം പ​ള്ളി​ക​ളു​ണ്ടെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ദി​നേ​ന ആ​രാ​ധ​ന​ക്കാ​യി പ​ള്ളി​ക​ളി​ലെ​ത്തു​ന്ന​തെ​ന്നും അ​ൽ കു​വാ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ള്ളി​ക​ളി​ലെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 25 ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ 45 നി​രീ​ക്ഷ​ക​രെ​യാ​ണ് മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ള്ളി​ക​ളു​ടെ ശു​ചീ​ക​ര​ണ സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണ സം​വി​ധാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ ആ​പ്.

വി​ശ്വാ​സി​ക​ൾ​ക്ക് പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​നോ പ​ള്ളി​ക​ൾ​ക്കാ​യി ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ ന​ൽ​കാ​നോ സാ​ധി​ക്കു​ന്ന സ​മ​യം ആ​പ്പി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ചേ​ർ​ക്കും.

പ​ള്ളി​ക​ളി​ലെ ദൈ​നം​ദി​ന ശു​ചീ​ക​ര​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നും ശു​ചി​ത്വ​സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ആ​രാ​ധ​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന രീ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ആ​പ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ് കാ​ര്യ വ​കു​പ്പ് മേ​ധാ​വി മു​ഹ​മ്മ​ദ് യൂ​സു​ഫ് അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

Tags:    
News Summary - Awqaf Ministry Unveils App Aimed at Enhancing Cleanliness in Mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.