ദോഹ: ഖത്തർ ഉപരോധം പിൻവലിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പിട്ടതിെൻറ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന ഭിന്നതകൾ ഒത്തുതീർപ്പാക്കാൻ ഖത്തറുമായി ചർച്ചക്ക് ബഹ്റൈൻ. അവശേഷിക്കുന്ന നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഖത്തറിനെ ബഹ്റൈൻ ചർച്ചക്ക് ക്ഷണിച്ചതായി യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
ഖത്തറിനെതിരായി സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണിത്. ബാക്കിയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബഹ്റൈൻ ഖത്തറിനെ നയതന്ത്രതല ചർച്ചകൾക്കാണ് ക്ഷണിച്ചിരിക്കുന്നത്. ഖത്തറിനെ ഉഭയകക്ഷി ചർച്ചകൾക്കായി ക്ഷണിച്ച് ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനി, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിക്ക് കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഈയടുത്ത് ഖത്തറിെൻറ സമുദ്രാതിർത്തികളിലും ആകാശാതിർത്തികളിലും ബഹ്റൈെൻറ ബോട്ടുകളും വിമാനങ്ങളും കടന്നുകയറിയിരുന്നു. ബഹ്റൈൻ പട്ടാള ബോട്ടുകൾ രാജ്യത്തിെൻറ കടൽപ്രദേശത്ത് ജലാതിർത്തികൾ ലംഘിച്ച് കടന്ന സംഭവത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാകൗൺസിലിനെ ഖത്തർ പ്രതിഷേധം അറിയിച്ചിരുന്നു. ബഹ്റൈെൻറ നിയലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനാവശ്യമായ നടപടികൾ ഐക്യരാഷ്ട്രസഭ എടുക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടിരുന്നു. ഖത്തറിെൻറ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയുമാണ് ബഹ്റൈെൻറ നടപടിയെന്നായിരുന്നു ഖത്തറിെൻറ നിലപാട്.
അനുമതിയില്ലാതെയാണ് ബഹ്റൈെൻറ സൈനികബോട്ടുകൾ ഖത്തറിെൻറ കടൽപ്രദേശങ്ങളിൽകടന്നുകയറിയത്. ഈ സംഭവത്തിന് മുമ്പ് ബഹ്റൈൻ സൈനികവിമാനങ്ങളും ഖത്തറിെൻറ ആകാശത്ത് കടന്നിരുന്നു. ഈ നടപടിയിലും ഖത്തർ ഐക്യരാഷ്ട്രസഭയെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വിമാനങ്ങളും ബോട്ടുകളും അതിക്രമിച്ച് കടന്നത് അന്താരാഷ്ട്ര നിയമങ്ങളുെട ലംഘനമാണ്. ഇത് ഖത്തറിെൻറ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും സുരക്ഷ ലംഘിക്കുന്നതുമാണ്.
മേഖലയുടെ സ്ഥിരതയെ ബാധിക്കുന്നതും സുരക്ഷയുടെ ലംഘനവുമാണ് ബഹ്റൈൻറ നടപടിയെന്നും ഖത്തർ പറയുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ബഹ്റൈെൻറ ഭാഗത്തുനിന്നുണ്ടാവുന്നത് ആദ്യമായല്ല. ഇത്തരം കാര്യങ്ങളോട് സഹിഷ്ണുത കാണിക്കാൻ ഖത്തറിനാകില്ല. പ്രകോപനകരവും ഉത്തരവാദിത്തമില്ലാത്തുമായ ഇത്തരം പ്രവൃത്തികൾ മേലിൽ ഉണ്ടാകരുതെന്നും ഖത്തർ അറിയിച്ചിരുന്നു. യുനൈറ്റഡ് നാഷൻസ് ചാർട്ടർ, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര കരാറുകൾ, അന്താരാഷ്ട്രനീതിന്യായ കോടതിയുടെ നിർേദശങ്ങൾ എന്നിവ പാലിക്കാൻ ആ രാജ്യത്തോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണം. അന്താരാഷ്ട്രവും മേഖലാതലത്തിലുമുള്ള സമാധാനം നിലനിർത്തൽ, സുരക്ഷയും സ് ഥിരതയും കാത്തുസൂക്ഷിക്കൽ എന്നിവക്കായി ബഹ്റൈനെ പ്രേരിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടണം. ഖത്തർ അതിെൻറ അയൽക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായി ശ്രമിക്കുകയും െചയ്യുന്നു.
എന്നാൽ, രാജ്യത്തിെൻറ വ്യോമജല ആകാശഅതിർത്തികൾ സംരക്ഷിക്കാനും പരമാധികാരം നിലനിർത്താനും സംരക്ഷിക്കാനും ഖത്തറിന് അവകാശമുണ്ട്. അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ രാജ്യം സ്വീകരിക്കും. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറും പാലിച്ചുകൊണ്ടുള്ള നടപടികൾക്ക് ഖത്തർ ഒരുക്കമാണെന്നും ഖത്തർ നിലപാട് വ്യക് തമാക്കുന്നു.
ഈയടുത്ത് ഖത്തറിെൻറ ജലപ്രദേശത്ത് ബഹ്റൈൻ ബോട്ടുകളും കടന്നിരുന്നു. ഖത്തറിെൻറ പിടിയിലായ മത്സ്യബന്ധന ബോട്ടിനെ പിന്നീട് വിട്ടയക്കുകയായിരുന്നു. ഖത്തറിെനതിരായ അന്യായ ഉപരോധം തുടരുന്ന രാജ്യങ്ങളിലൊന്നായ ബഹ്റൈൻ മേഖലയിൽ മനഃപൂർവം സമ്മർദവും പ്രശ്നവും ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഖത്തർ ആരോപിക്കുന്നുണ്ട്. ജി.സി.സി ഉച്ചകോടിയിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമതീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കവേയായിരുന്നു ബഹ്റൈെൻറ ഇത്തരം പ്രവർത്തനങ്ങൾ. ജനുവരി 11 മുതൽ ഖത്തർ വിമാനങ്ങൾക്കായി ബഹ്റൈൻ വ്യോമാതിർത്തി തുറന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
18 മുതൽ ഖത്തറിലേക്ക് ഇൗജിപ്ത് വിമാനങ്ങൾ
ദോഹ: ജനുവരി 18 മുതൽ ഈജിപ്തിൽനിന്ന് ഖത്തറിലേക്ക് വിമാനസർവിസ് തുടങ്ങുമെന്ന് ഈജിപ്ഷ്യൻ വ്യോമയാനമന്ത്രാലയം അറിയിച്ചു. ഈജിപ്തിൽനിന്ന് ദോഹയിലേക്കും തിരിച്ചും പ്രതിദിന സർവിസാണ് നടത്തുകയെന്നും ആവശ്യമുണ്ടെങ്കിൽ അധിക സർവിസ് നടത്തുമെന്നും ഈജിപ്ത് എയർ ചെയർമാൻ പ്രാദേശിക ടി.വി ചാനലിനോട് പറഞ്ഞു. െകെറോയിൽനിന്നുള്ള പ്രതിദിന സർവിസിന് പുറമേ അലക്സാൻട്രിയയിൽനിന്ന് ദോഹയിലേക്ക് നാല് വിമാനങ്ങൾ ആഴ്ചയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേയ്സ് ദോഹയിൽനിന്ന് െകെറോയിലേക്കുള്ള വിമാനസർവിസ് വെള്ളിയാഴ്ച പുനരാംരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും െകെറോ വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് െചയ്തു. ചരക്കുഗതാഗതവും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാറിൽ ഒപ്പുവെച്ചതോടെയാണ് ഖത്തറിനായി ഈജിപ്ത് തങ്ങളുടെ വ്യോമാതിർത്തി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.