പെരുന്നാൾ അവധി: ബനാന ​െഎലൻഡിൽ തിരക്ക് വർധിച്ചു

ദോഹ: ഈ വർഷത്തെ ചെറിയ പെരുന്നാളിന് ഒമാനിൽ നിന്നും കുവൈത്തിൽ നിന്നും സന്ദർശകരൊഴുകിയപ്പോൾ ബനാന ഐലൻഡിലെ മിക്ക റിസോർട്ടുകളും താമസക്കാർ കൈക്കലാക്കി. ഈദ് അവധിയിൽ 96 ശതമാനം റിസോർട്ടുകളും സന്ദർശകരാൽ നിറഞ്ഞു. ഐലൻഡിലെ റിസോർട്ടുകൾ തുറന്നതിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം സന്ദർശകർ എത്തുന്നത്. ഐലൻഡിലേക്കുള്ള മികച്ച കുടുംബ പാക്കേജ് നിരവധി ഖത്തരികളെ ആകർഷിച്ചപ്പോൾ ഒമാനിൽ നിന്നും കുവൈത്തിൽ നിന്നുമെത്തിയ സന്ദർശകരും ഇത്തവണ ഐലൻഡ് കാണാനും റിസോർട്ടുകളിൽ ചെലവഴിക്കാനുമെത്തി. ബനാന ദ്വീപി​​െൻറ മനോഹാരിതയാണ് സന്ദർകരെ ഏറെ ആകർഷിച്ചത്. 

കൂടാതെ സ്​പാ, ബാലൻസ്​ വെൽനസ്​ സ​​െൻറർ, ജല കായിക ഇനങ്ങൾ, ദോഹയിലെ ഏറ്റവും മികച്ച റസ്​റ്റോറൻറുകൾ എന്നിവയും ദ്വീപിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്ന മികച്ച സേവനങ്ങളിൽ ചിലതാണ്. നിരവധി സേവനങ്ങളാണ് ബനാന ദ്വീപിലെത്തുന്നവരെ കാത്തിരിക്കുന്നതെന്നും അറേബ്യൻ ആതിഥ്യമര്യാദയുടെയും ഖത്തർ പാരമ്പര്യത്തി​​െൻറയും സമന്വയിപ്പിച്ച രീതിയാണ് ബനാന ഐലൻഡ് മുന്നോട്ട് വെക്കുന്നതെന്നും റിസോർട്ട് ഏരിയ ജനറൽ മാനേജർ തോമസ്​ ഫെൽബിയർ പറഞ്ഞു. സമാന്തരങ്ങളില്ലാത്ത അനുഭവമായിരിക്കും സന്ദർശകർക്ക് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - banana island qatar gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.