ദോഹ: ലോകചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ഹൈജംപിൽ പൊന്നണിഞ്ഞ് ഖത്തറിന്റെ മുഅതസ് ബർഷിം. സൂറിച് ഡയമണ്ട് ലീഗ് എഡിഷനിൽ 2.35 മീറ്റർ ഉയരെ ചാടിയാണ് ബർഷിം സ്വർണം നേടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ബുഡാപെസ്റ്റിൽ നടന്ന ലോകചാമ്പ്യൻഷിപ് വേദിയിൽ വെങ്കലത്തിലൊതുങ്ങി നിരാശ മാറ്റുന്നതായിരുന്നു സൂറിചിലെ പ്രകടനം. അവിടെ 2.33 മീറ്റർ മാത്രം ചാടിയ ബർഷിം, സൂറിചിൽ വെല്ലുവിളിയില്ലാതെയാണ് കുതിച്ചത്. എല്ലാ ഉയരങ്ങളും ആദ്യ ശ്രമങ്ങളിൽ തന്നെ കീഴടക്കി.
ലോകചാമ്പ്യൻഷിപ്പിൽ പൊന്നണിഞ്ഞ ജിയാൻമാർകോ ടാംബേരി 2.28 മീറ്റർ ഉയരവുമായി സൂറിചിൽ നാലാം സ്ഥാനത്തായി.
ന്യൂസിലൻഡിന്റെ ഹമിഷ് കെർ രണ്ടാം സ്ഥാനവും ദക്ഷിണ കൊറിയയുടെ വു സാങ്യോക് മൂന്നാം സ്ഥാനവും നേടി. സീസണിൽ ബർഷിമിന്റെ രണ്ടാം ഡയമണ്ട് ലീഗ് സ്വർണമാണിത്. ജൂലൈയിൽ സിലേസിയയിൽ 2.36 മീറ്റർ ചാടി ഒന്നാമതെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.