ദോഹ: കോവിഡ് പശ്ചാത്തലത്തിൽ ഖത്തർ യൂനിവേഴ്സിറ്റി ഫാൾ സെമസ്റ്റർ ബ്ലെൻഡഡ് ലേണിങ് സിസ്റ്റം വഴി നടപ്പാക്കും. രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങളുടെയും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനായുള്ള അധികൃതരുടെ പദ്ധതികളുടെയും വെളിച്ചത്തിൽ, ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടത്തിയതിനു ശേഷമാണ് ഖത്തർ യൂനിവേഴ്സിറ്റി ഫാൾ സെമസ്റ്ററിൽ ബ്ലെൻഡഡ് ലേണിങ് സിസ്റ്റമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്.
മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇതു തുടരുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പ്രത്യേക കോഴ്സുകൾക്കൊഴികെ മറ്റുള്ളവർക്ക് ക്ലാസുകൾ ഒാൺലൈൻ വഴിയായിരിക്കും. ഡിപ്ലോമ, മാസ്റ്റേഴ്സ്, ഡോക്ടറൽ ഡിഗ്രി കോഴ്സുകൾ ഇതിലുൾപ്പെടും. വിദ്യാർഥികൾ നേരിട്ട് ഹാജരാകേണ്ട പ്രാക്ടിക്കൽ ലബോറട്ടറി കോഴ്സുകളും ഇതിലുൾപ്പെടും. സർവകലാശാല പ്രഖ്യാപിച്ച സുരക്ഷാ മുൻകരുതലുകൾ ലാബുകളിലടക്കം പാലിക്കുന്നത് ഉറപ്പുവരുത്താൻ നിരീക്ഷണം ശക്തമാക്കും.
സുരക്ഷാ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണം. നേരത്തേ ലഭിച്ച അപ്പോയൻറ്മെൻറ് പ്രകാരം യൂനിവേഴ്സിറ്റി ടെക്സ്റ്റ് ബുക്ക് സെക്ഷനിലെത്തുന്നവർക്ക് ടെക്സ്റ്റ് പുസ്തകങ്ങൾ വിതരണം ചെയ്യും. രണ്ടു ഘട്ടമായാണ് ടെക്സ്റ്റ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.