ദോഹ: കൾചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) എട്ടാമത് ഖുർആൻ പാരായണ മത്സരത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 17 മുതൽ ഒക്ടോബർ 17 വരെ വിവിധ ഘട്ടങ്ങളിലായാണ് മത്സരം. പ്രാഥമിക റൗണ്ടുകളിൽ തിരഞ്ഞെടുക്കപ്പെട്ട 100 പേർ യോഗ്യത മത്സരത്തിൽ പങ്കെടുക്കും. ഇവരെ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ച് 20 ടെലിവിഷൻ എപ്പിസോഡുകളിലായി രണ്ടാം റൗണ്ട് മത്സരം നടത്തും. ഓരോ ഗ്രൂപ്പിൽനിന്നും ഒരാൾ സെമി ഫൈനലിലേക്ക് മുന്നേറും.
അഞ്ച് എപ്പിസോഡായാണ് സെമി ഫൈനൽ മത്സരം. ഓരോ എപ്പിസോഡിൽനിന്നും ഒരാളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും. ഇതിൽനിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തും. ഫൈനൽ റൗണ്ടുകൾ പ്രത്യേക പരിപാടിയായി അടുത്ത റമദാനിൽ ഖത്തർ ടി.വിയിൽ സംപ്രേഷണം ചെയ്യും. ആറ് വിദഗ്ധരടങ്ങുന്ന പാനലാണ് വിധി നിർണയിക്കുക. ഒന്നാം സമ്മാനം അഞ്ചുലക്ഷം റിയാലും രണ്ടാം സമ്മാനം മൂന്നുലക്ഷം റിയാലും മൂന്നാം സമ്മാനം ഒരു ലക്ഷം റിയാലുമാണ്. ഒന്നാം സമ്മാനം നേടുന്നയാൾ ഖുർആൻ മുഴുവൻ പാരായണം ചെയ്യുന്ന സീഡി തയാറാക്കി കത്താറ സ്റ്റുഡിയോയിൽ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.