ദോഹ: ഹംഗറിയിൽ നടന്ന സി.ഐ.എസ്.എം വേൾഡ് മിലിറ്ററി പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഖത്തർ സ്കൈ ഡൈവ് ടീമിന് വെങ്കലം. 33 രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് ഖത്തർ മികച്ച നേട്ടം കരസ്ഥമാക്കിയത്. ബെൽജിയം ഒന്നാം സ്ഥാനവും അമേരിക്ക രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ മാസം ഹംഗറി തന്നെ വേദിയായ ടൂർണമെന്റിലും ഖത്തർ മൂന്നാമതെത്തിയിരുന്നു. ക്വാഡ്രപ്പിൾ കൊഹെഷൻ, ടാർഗെറ്റ് ടീംസ് ഇനങ്ങളിൽ പങ്കെടുത്താണ് മുൻനിര ടീമുകളുമായി ഏറ്റുമുട്ടി ഖത്തർ മികച്ച നേട്ടം കൈവരിച്ചത്. ടീമിനെ ഖത്തർ സംയുക്ത സേന കമാൻഡറും ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി പ്രസിഡന്റുമായ മേജർ ജനറൽ ജാസിം ബിൻ അലി അൽ അതിയ്യ അഭിനന്ദിച്ചു. 2008 മുതൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എയർ സ്പോർട്സ് രംഗത്ത് മികച്ച നേട്ടങ്ങളും നാഴികക്കല്ലുകളും സ്വന്തമാക്കാൻ ഖത്തർ ദേശീയ ടീമിന് സാധിച്ചിട്ടുണ്ട്. നിരവധി കോണ്ടിനെന്റൽ, ഗ്ലോബൽ പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്പുകളിൽ ഖത്തർ വിജയികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.