സം​സ്കൃ​തി ഖ​ത്ത​ർ ഹ​മ​ദ് മെ​ഡി​ക്ക​ൽ ബ്ല​ഡ്‌ ബാ​ങ്ക്, വ​ക്റ ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

സം​സ്‌​കൃ​തി ഖ​ത്ത​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: സം​സ്കൃ​തി ഖ​ത്ത​ർ, ഹ​മ​ദ് മെ​ഡി​ക്ക​ൽ ബ്ല​ഡ്‌ ബാ​ങ്ക് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ക്റ ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഹ​മ​ദ് ബ്ല​ഡ്‌ ബാ​ങ്ക് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ നി​ർ​വ​ഹി​ച്ചു.

സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം, സോ​ഷ്യ​ൽ സ​ർ​വി​സ് ക​ൺ​വീ​ന​ർ ഒ.​കെ. സ​ന്തോ​ഷ്, ട്ര​ഷ​റ​ർ അ​പ്പു ക​വി​ണി​ശ്ശേ​രി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​സ്.​ജി. നി​തി​ൻ, സു​നീ​തി സു​നി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു പി. ​മം​ഗ​ലം, അ​ർ​ച്ച​ന, അ​ബ്ദു​ൽ അ​സീ​സ്, കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. റ​യാ​ൻ യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ്സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​തീ​ഷ് ക​ണ്ണൂ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇം​തി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 150ഓ ​പേ​ർ ര​ക്തം​ദാ​നം ചെ​യ്തു. ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ കൈ​മാ​റി. റ​യ്യാ​ൻ യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ ന​ബീ​ൽ, സു​നി​ൽ, പ്ര​തീ​ഷ്, സി​ദ്ദീ​ഖ്, ര​ഞ്ജി​ത്ത്, ഫ​സ്‌​ലു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.