ദോഹ: ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ തുടരുന്ന ഉപരോധം പിൻവലിക്കാൻ ഇടപെടണമെന്ന് ഖത്തറിലെ ബ്രിട്ടീഷ് കമ്പനികൾ. ഖത്തറിൽ പ്രവർത്തിക്കുന്ന ബ്രിട്ടൻ കമ്പനികളുടെ ഉടമകളാണ് ഇങ്ങനെ ഒരാവവശ്യവു മായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സമീപിച്ചത്. ഉപരോധം നീണ്ട് പോകുന്നത് കമ്പനികളുടെ സുഗമ മായ പ്രവർനങ്ങളെ ബാധിക്കുമെന്ന് അവർ വ്യക്തമാക്കി. ബ്രിട്ടെൻറ വളരെ പ്രധാന വാണിജ്യ കൂട്ടാളിയാണ് ഖത്തർ. ജി.സി.സി സംവിധാനത്തിെൻറ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രതിസന്ധി മൂർഛിച്ച തായി കമ്പനി ഉടമകൾ അഭിപ്രായപ്പെട്ടു. ഖത്തറിലെ വിപണിയിൽ നിന്ന് പിൻമാറണമെന്ന് ഉപരോധ രാജ്യങ്ങ ളിൽ നിന്നുള്ള സമ്മർദ്ദമുണ്ടെന്നും ഇവർ വ്യക്തമാക്കി.
ബ്രിട്ടൻ ഗവൺമെൻറ് തലത്തിൽ ഗൾഫ് പ്രതിസന്ധി പ രിഹരിക്കുന്നതിന് ശ്രമിക്കണമെന്ന അഭ്യർത്ഥനയാണ് കമ്പനി ഉടമകൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് നടത്തിയത്. നിലവിൽ 22000 ബ്രിട്ടൻ പൗരൻമാരാണ് ഖത്തറിൽ തൊഴിലെടുക്കുന്നത്. ഖത്തറിലെ പ്രമുഖ പ്രവാസി വിഭാഗമാണ് ബ്രിട്ടീഷുകാരെന്ന് ഖത്തറിലെ ബ്രിട്ടൻ അംബാസഡർ അജയ് ശർമ വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണ് ബ്രിട്ടെൻറ ആഗ്രഹമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.