ദോഹ: കാലിക്കറ്റ് എയർപ്പോർട്ടിനെ തകർക്കാൻ ഉദ്യോഗസ്ഥ സഹായത്തോടെ സ്വകാര്യ വ്യവസായ ലോബികൾ നടത്തുന്ന ശ്രമങ്ങളെ ശക്തമായി ചെറുക്കാനും അതിനായി സംഘടനാ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നിയമ^സമര പോരാട്ടമുൾപ്പെടെ നടത്തുന്നതിനുമായി വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ ഒത്തുചേർന്നു. ഖത്തർ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മറ്റിയാണ് ‘കരിപ്പൂരിെൻറ ചിറകരിയാൻ അനുവദിക്കില്ല’ എന്ന വിഷയത്തിൽ ടേബിൾ ടോക്ക് നടത്തിയത്.
ലാഭത്തിലോടുന്ന പൊതു മേഖലാ സ്ഥാപനങ്ങളെ സ്വകാര്യ ലോബിക്ക് വേണ്ടി നഷ്ടത്തിലാക്കാൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രാജ്യത്ത് നടക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് കരിപ്പൂരിലും.ഇതിനാലാണ് രാജ്യത്ത് ഏറ്റവും നീളം കൂടിയ റൺവേയും ടെർമിനൽ കോംപ്ലക്സും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും ലോകത്ത് ഒരിടത്തും കേട്ടിട്ടില്ലാത്ത സാങ്കേതികത്വങ്ങൾ നിരത്തി കാലിക്കറ്റ് എയർപ്പോർട്ടിനെതിരായ നീക്കം നടക്കുന്നത്. ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാർ ഉപയോഗിക്കുന്ന കാലിക്കറ്റ് എയർപ്പോർട്ടിനെതിരെയുള്ള നീക്കൾക്കെതിരെ മുഴുവൻ പ്രവാസി സംഘടനകളും ഒരുമിച്ച് നിൽക്കണമെന്നും നേതാക്കൾ പറഞ്ഞു.
കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് ജലീൽ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഗൈഡ് ഖത്തർ ചെയർമാൻ അബ്ദുറഊഫ് വിഷയം അവതരിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി മോഡറേറ്ററായിരുന്നു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി സിദീഖ് പുറായിൽ, സംസ്കൃതി പ്രതിനിധി ഷംസീർ, ഗപാഖ് ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് ഹൈദർ ചുങ്കത്തറ, ചാലിയാർ ദോഹ പ്രതിനിധി അബ്ദുൽ ലത്തീഫ്, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് അഷറഫ് തൂണേരി, ‘മീഡിയ വൺ’ റിപ്പോർട്ടർ മുജീബ് റഹ്മാൻ, കൾച്ചറൽ ഫോറം സെക്രട്ടറി ശരീഫ്, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡൻറ് കെ. മുഹമ്മദ് ഈസ, ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ, സലീം നാലകത്ത്, ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ്റഫീഖ്, നാസർ ഹാജി തിരൂർ, സിദ്ദീഖ് വാഴക്കാട്, ആർ.പി.ഹാരിസ്, ഫസൽ ചെറുവായൂർ, മുഹമ്മദലി നാനാക്കൽ എന്നിവർ സംസാരിച്ചു. കെ.എം.എ സലാം, മുസ്തഫ ഹാജി, അർഷദ് തുറക്കൽ, ഫിറോസ് പി ടി, ഖമറുദ്ധീൻ, മുജീബ് ചീക്കോട് എന്നിവർ പെങ്കടുത്തു. ഷമീർ മണ്ണറോട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.