പ്രവാസി പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി അപ്പക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.ഫ്, ഐ.എസ്.സി നേതാക്കൾ, ചാലിയാർ ദോഹയിലെ 24 പഞ്ചായത്തുകളിൽനിന്നുള്ള പ്രതിനിധികൾ, കൗൺസിൽ അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, സമുദായ നേതാക്കൾ, സ്ത്രീകളും കുട്ടികളും, രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ, വ്യാപാര പ്രമുഖർ എന്നിവർ പങ്കെടുത്തു. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു.
ലോക ജലദിനത്തോടനുബന്ധിച്ചു നടന്ന ചിത്രരചനാ മത്സരത്തിൽ വിജയികളായ സമീൽ സി.ച്ച്. എടവണ്ണ, ലീന ബിജു അയ്നിക്കൽ (ബിർള പബ്ലിക് സ്കൂൾ), അഷിക മേനോൻ (ഐഡിയൽ സ്കൂൾ) എന്നിവർക്ക് ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഷൗക്കത്തലി ടി.എ.ജെ, വി.സി. മഷ്ഹൂദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇഫ്താറിന് പങ്കെടുത്തവർക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.
ചാലിയാർ ദോഹ സെക്രട്ടറി അബി ചുങ്കത്തറ ഇഫ്താർ പ്രോഗ്രാമിന് അവതാരകനായി. ചാലിയാർ ദോഹ സെക്രേട്ടറിയറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, ലയിസ് കുനിയിൽ, ഡോ.ഷഫീഖ് തപ്പി, അസീസ് ചെറുവണ്ണൂർ, അബി ചുങ്കത്തറ, ജൈസൽ വാഴക്കാട്, നിയാസ് ഊർങ്ങാട്ടിരി, തൗസീഫ് കാവന്നൂർ, ഫൈറോസ് പോത്തുകല്ലു, സാബിക് എടവണ്ണ, വനിതകമ്മിറ്റി പ്രസിഡന്റ് മുനീറ ബഷീർ, വൈസ് പ്രസിഡന്റുമാരായ മുഹ്സിന സമീൽ, സെക്രട്ടറി ശീതൾ പ്രശാന്ത്, ട്രഷറർ ശാലീന രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി.ടി. സിദ്ധീഖ് ചെറുവാടി സ്വാഗതവും ട്രഷറർ ജാബിർ ബേപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.