ഖത്തർ ഇന്ത്യൻ എംബസി പ്രവൃത്തിസമയത്തിൽ മാറ്റം; ഇനി രാവിലെ എട്ട് മുതൽ

ദോഹ: ഒക്ടോബർ ഒന്നു മുതൽ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തിസമയത്തിൽ മാറ്റം. ദിവസവും ഒരു മണിക്കൂർ നേരത്തെ തന്നെ എംബസി ഓഫിസ് പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. രാവിലെ എട്ട് മുതൽ വൈകുന്നേരം 4.30 വരെയാണ് പുതിയ പ്രവൃത്തിസമയം.

നേരത്തെ രാവിലെ ഒമ്പത് മുതൽ 5.30 വരെയായിരുന്നു എംബസി പ്രവൃത്തി സമയം. ഇത് ഒരു മണിക്കൂർ നേരത്തെ തന്നെയായി മാറുന്നത് വിവിധ തുറകളിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഉപകാരപ്രദമാകും.

കോൺസുലാർ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചു. രാവിലെ എട്ട് മുതൽ 11.15 വരെയാണ് വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. പാസ്​പോർട്ട്, വിസ, പി.സി.സി ഉൾപ്പെടെ രേഖകളുടെ വിതരണം ഉച്ച രണ്ട് മുതൽ 4.15 വരെയായിരിക്കും. 

Tags:    
News Summary - Change in Qatar Indian Embassy working hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.