ദോഹ: ശിശുദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ജില്ല സൗഹൃദ വേദി വനിത കൂട്ടായ്മയും ടാക് ഖത്തറും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി ‘കളിയും കാര്യവും’ എന്ന പേരിൽ വിനോദ- ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടന്ന പരിപാടിയിൽ 60ഓളം കുട്ടികൾ ഉൾപ്പെടെ 100ലേറെ പേർ പങ്കെടുത്തു. വനിത കൂട്ടായ്മ ചെയർപേഴ്സൻ റജീന സലിം അധ്യക്ഷത വഹിച്ചു. വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.
വനിത കൂട്ടായ്മ ചിൽഡ്രൻസ് കോഓഡിനേറ്റർ റംഷിദ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഇൻചാർജ് അബ്ദുൽ റസാഖ്, വേദി ട്രഷറർ മുഹമ്മദ് റാഫി, ടാക്ക് ഡയറക്ടർ ജയാനന്ദൻ, വനിത കൂട്ടായ്മ ഫസ്റ്റ് ചെയർപേഴ്സൻ രേഖ പ്രമോദ് എന്നിവർ ആശംസ അർപ്പിച്ചു. ബോധവത്കരണ പരിപാടിക്ക് ശ്രീകല ജിനൻ നേതൃത്വം നൽകി.
വനിത കൂട്ടായ്മ ഭാരവാഹികളായ ഹൻസ ഷറഫ്, ജയശ്രീ ജയാനന്ദ്, റസിയ ഉസ്മാൻ, സുബൈറ സഗീർ, ഫാത്തിമ റസാക്ക്, സെമി നൗഫൽ, വനിത കൂട്ടായ്മ കിഡ്സ് ഡെവലപ്മെന്റ് കോഓഡിനേറ്റർമാരായ സൗമ്യ രാജേഷ്, ഫസീല നവാസ്, അർച്ചന ദാസ്, പ്രീതി ഷാജി എന്നിവർ നേതൃത്വം നൽകി. ഫ്യൂജി സലീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.