ടി.കെ. ഖാസിം (പ്രസി), നൗഫൽ പാലേരി (ജന. സെക്ര),  കെ.സി. അബ്ദുൽ ലത്തീഫ്, ഇ. യാസിർ (വൈസ് പ്രസിഡന്‍റുമാർ) 


സി.ഐ.സി ഖത്തറിന് പുതുനേതൃത്വം

ദോഹ: സെന്‍റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ പുതിയ പ്രവർത്തനകാലയളവിലേക്കുള്ള പ്രസിഡൻറായി ഖാസിമിനെയും ജനറൽ സെക്രട്ടറിയായി നൗഫൽ പാലേരിയേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ.സി. അബ്ദുൽ ലത്തീഫ്, യാസിർ ഇല്ലത്തൊടി എന്നിവരെയും കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായി അർഷദ്, മുബാറക്, നഫീസത്ത് ബീവി, പി.പി. അബ്ദുറഹീം, ആർ.എസ്. അബ്ദുൽ ജലീൽ, മുഹമ്മദ് ഷബീർ, മുനീഷ് എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സോണൽ പ്രസിഡന്റുമാരായ മുഷ്താഖ് കൊച്ചി (ദോഹ), റഹീം ഓമശ്ശേരി (മദീന ഖലീഫ), മുഹമ്മദ് അലി ശാന്തപുരം (റയ്യാൻ), ഹബീബുറഹ്മാൻ കിഴിശ്ശേരി (തുമാമ), മുഹമ്മദ് മുസ്തഫ (വക്‌റ), വിമൻ ഇന്ത്യ, യൂത്ത് ഫോറം എന്നിവയുടെ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട നഹ്‌യാ ബീവി, എസ്.എസ്. മുസ്‌തഫ എന്നിവരുംകൂടി ചേർന്നതാണ് സി.ഐ.സിയുടെ കേന്ദ്ര കമ്മിറ്റി.

സി.ഐ.സി കേന്ദ്ര പ്രതിനിധിസഭ, കൂടിയാലോചന സമിതി എന്നിവയിൽ നടന്ന തിരഞ്ഞെടുപ്പുകൾക്ക് ഡോ. അബ്ദുസ്സലാം അഹ്മദ് നേതൃത്വം നൽകി. ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിൽ അധികമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ ഇസ്‍ലാമിക്‌ അസോസിയേഷൻ 2017ലാണ് സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി എന്നപേരിൽ പുനർനാമകരണം ചെയ്തത്. ധാർമികകലാ വൈജ്ഞാനിക ജനസേവന ആരോഗ്യ മേഖലകളിൽ കഴിഞ്ഞ അരനൂറ്റാണ്ട് ഖത്തറിലെ പൊതുസമൂഹത്തിനിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സംഘടന കാഴ്ചവെച്ചത്.

സംഘടനയുടെ പോഷകസംവിധാനങ്ങളായി സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കുന്നതിന് വിമൻ ഇന്ത്യയും യുവാക്കൾക്കിടയിൽ പ്രവർത്തിക്കുന്നതിന് യൂത്ത് ഫോറവും കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്നതിന് മലർവാടി ബാലസംഘവും ഉണ്ട്.

Tags:    
News Summary - CIC Qatar New leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.