ദോഹ: ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലെ സ്വകാര്യ സ്കൂൾ, കിന്റർഗാർട്ടൻ വിഭാഗത്തിന്റെ ‘ക്ലിയർ ഫ്ലാഗ്’ പുരസ്കാരം സ്വന്തമാക്കി നോബിൾ ഇന്റർനാഷനൽ സ്കൂൾ. നിയമലംഘനങ്ങളില്ലാതെ അധ്യയന വർഷം പൂർത്തിയാക്കിയതിനും, പ്രവർത്തന മികവിനും ഉയർന്ന നിലവാരം നിലനിർത്തിയതിനുമുള്ള അംഗീകാരമായിട്ടാണ് ‘ക്ലിയർ ഫ്ലാഗ്’ അവാർഡ് ലഭിച്ചത്.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ പ്രൈവറ്റ് എജുക്കേഷൻ അസി. അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നാമ, പ്രൈവറ്റ് സ്കൂൾ-കിന്റർഗാർട്ടൻ വിഭാഗം ഡയറക്ടർ ഡോ. റാണിയ മുഹമ്മദ് എന്നിവരിൽ നിന്ന് സ്കൂൾ ചെയർമാൻ യു. ഹുസൈൻ മുഹമ്മദ്, ട്രഷറർ ഷൗക്കത്തലി താജ്, പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ ജയമോൻ ജോയ്, ഹെഡ് ഓഫ് സെക്ഷൻ അസ്മ റോഷൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഖത്തറിന്റെ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് മികവാർന്ന പ്രകടനം ഉറപ്പാക്കുന്നതിൽ സ്കൂൾ ഡയറക്ടർ ബോർഡിന്റെ അർപ്പണ ബോധത്തിനുള്ള അംഗീകാരമാണ് അവാർഡെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.