മവാനി ഖത്തറിന്റെ മൂന്നു മാസത്തെ കണക്കുകൾ
ദോഹ: ചരക്കു നീക്കത്തിൽ റെക്കോഡ് കുതിപ്പുമായി ഖത്തർ തുറമുഖങ്ങൾ. ഈ വർഷം ആദ്യ പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം കടൽ മാർഗം രാജ്യത്തേക്കുള്ള ചരക്കുനീക്കം വൻകുതിപ്പ് രേഖപ്പെടുത്തിയതായി മവാനി ഖത്തർ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആദ്യ മൂന്ന് മാസത്തിൽ മൊത്തം 726 കപ്പലുകളാണ് രാജ്യത്തെ തുറമുഖത്ത് നങ്കൂരമിട്ടത്. ദോഹ തുറമുഖം, ഹമദ് തുറമുഖം, റുവൈസ് തുറമുഖം എന്നീ നാലു തുറമുഖങ്ങൾ വഴിയുള്ള ചരക്കുകളുടെയും കപ്പലുകളുടെയും വരവാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
3.36 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളാണ് എല്ലാ തുറമുഖങ്ങളിലുമായി കൈകാര്യം ചെയ്തത്. ഇതിൽ 45 ശതമാനവും ഹമദ് തുറമുഖം വഴിയാണ് നീങ്ങിയത്. തുറമുഖങ്ങളിൽ ഏറ്റവും കൂടുതലായി കൈകാര്യം ചെയ്തത് നിർമാണ സാമഗ്രികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വാഹനങ്ങൾ, എക്യുപ്മെന്റ്സ്, ലൈവ്സ്റ്റോക്ക് എന്നിവയിലും വർധനയുണ്ടായി.
നിർമാണ സാമഗ്രികളുടെ ചരക്കുനീക്കത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയാളവിനെ അപേക്ഷിച്ച് 988 ശതമാനം വളർച്ചയുണ്ടാതായി മവാനി അറിയിച്ചു. എക്യുപ്മെന്റ്സ് 60 ശതമാനം, ലൈവ്സ്റ്റോക്ക് 12 ശതമാനം, കപ്പലുകളുടെ എണ്ണത്തിൽ നാലു ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെക്കാൾ വർധനയുണ്ടായത്.
1,59,718 ടൺ നിർമാണ സാമഗ്രികൾ, ലൈവ്സ്റ്റോക്ക് 2,30,625, 30,811 യൂനിറ്റ് വാഹനങ്ങൾ, ജനറൽ, ബൾക്ക് കാർഗോയിൽ 3,22,206 ടൺ എന്നിങ്ങനെയാണ് തുറമുഖം വഴി നീക്കംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.