ദോഹ: രാജ്യത്ത് 134 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 42 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 143 പേരാണ് രോഗമുക്തി നേടിയത്. ഞായറാഴ്ച ആരും മരിച്ചിട്ടില്ല, ഇതുവരെയുള്ള ആകെ മരണം 240 ആണ്. നിലവിലുള്ള ആകെ രോഗികൾ 2231 ആണ്. ആകെ 11,67,017 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,40,961 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
ആകെ 1,38,490 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 252 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 25 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 24 പേരിൽ ഒരാളെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.