ദോഹ: ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ മുപ്പത്തി ഏഴാം രക്തസാക്ഷിത്വവാർഷികത്തിെൻറ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല പ്രസിഡൻറ് ശ്രീരാജ് എം.പി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മുൻ ഉപാധ്യക്ഷൻ ഡോ. നയീം മുല്ലുങ്ങൽ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ദിരാജി എടുത്ത ധീര തീരുമാനങ്ങളാണ് ഭാരതത്തെ മികച്ച സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതെന്ന് അനുസ്മരണ പ്രഭാഷണത്തിൽ നയീം സൂചിപ്പിച്ചു.
ഏറ്റവും ശക്തയായ ലോക വനിതാ നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട് പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി അംഗം അബു കാട്ടിൽ, ഐ.സി.സി മാനേജ്മെൻറ് കമ്മിറ്റി അംഗം അനീഷ് ജോർജ്ജ്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, വൈസ് പ്രസിഡൻറുമാരായ അൻവർ സാദത്ത്, ഡേവിസ് ഇടശ്ശേരി, സാമൂഹിക പ്രവർത്തകൻ റഊഫ് കൊണ്ടോട്ടി, ഇൻകാസ് നേതാക്കളായ ജോർജ്ജ് കുരുവിള, ബഷീർ തൂവാരിക്കൽ, ഷമീർ പുന്നൂരാൻ, മുബാറക്ക് അബ്ദുൽ അഹദ്, പിയാസ് മേച്ചേരി, അഭിഷേക് മാവിലായി, അനസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറർ സഞ്ജയ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.