കോ​​ൺ​​സു​​ലാ​​ർ ക്യാ​​മ്പ് 10ന് ​​മി​​ക​​യ്നി​​സി​​ൽ

ദോ​​ഹ: ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യും ഇ​​ന്ത്യ​​ൻ ക​​മ്യൂ​​ണി​​റ്റി ബെ​​ന​​വ​​ല​​ന്റ് ഫോ​​റ​​വും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ്ര​​ത്യേ​​ക കോ​​ണ്‍സു​​ലാ​​ര്‍ ക്യാ​​മ്പ് ന​​വം​​ബ​​ർ 10ന് ​​ന​​ട​​ക്കും. സ​​ൽ​​വ റോ​​ഡി​​ലെ മി​​ക​​യ്നി​​സ് ഗ്രാ​​ൻ​​ഡ് മാ​​ളി​​ലാ​​ണ് (എ​​ക്സി​​റ്റ് 37) ക്യാ​​മ്പ് ന​​ട​​ക്കു​​ക. പാ​​സ്‌​​പോ​​ര്‍ട്ട് പു​​തു​​ക്ക​​ല്‍, അ​​റ്റ​​സ്റ്റേ​​ഷ​​ന്‍, മ​​റ്റ് എം​​ബ​​സി സേ​​വ​​ന​​ങ്ങ​​ൾ​​ക്കും ക്യാ​​മ്പി​​ൽ സൗ​​ക​​ര്യ​​മു​​ണ്ടാ​​യി​​രി​​ക്കും.

വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 9 മ​​ണി മു​​ത​​ല്‍ 11 മ​​ണി വ​​രെ​​യാ​​ണ് ക്യാ​​മ്പ്. രാ​​വി​​ലെ എ​​ട്ടു മ​​ണി മു​​ത​​ല്‍ ത​​ന്നെ ഓ​​ണ്‍ ലൈ​​നി​​ല്‍ അ​​പേ​​ക്ഷ പൂ​​രി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള സ​​ഹാ​​യം ല​​ഭ്യ​​മാ​​യി​​രി​​ക്കു​​മെ​​ന്നും, സേ​​വ​​നം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍ മ​​തി​​യാ​​യ രേ​​ഖ​​ക​​ളു​​ടെ പ​​ക​​ര്‍പ്പു​​ക​​ള്‍ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നും ഐ.​​സി.​​ബി.​​എ​​ഫ് അ​​റി​​യി​​ച്ചു. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ല്‍ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നും സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.

Tags:    
News Summary - Consular Camp at Mikaynis on 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.