ദോഹ: ഉത്സവ- അവധിക്കാലങ്ങളിൽ ഗൾഫ് മേഖലകളിൽനിന്നും നാട്ടിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ കൂട്ടുന്ന നടപടി നിയന്ത്രിക്കുന്നതിനായി ചാർട്ടേഡ് വിമാനങ്ങൾ സർവിസ് നടത്താനുള്ള നടപടി ഇന്ത്യൻ വ്യോമയാന മന്ത്രാലയം കൈക്കൊള്ളണമെന്ന് ഖത്തർ യുവകലാസാഹിതിയുടെ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഐ.സി.സിയിൽ നടന്ന സമ്മേളനം കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. സമ്മേളന നടപടികൾ അജിത്കുമാർ, കെ.ഇ. ലാലു, ഷഹീർ ഷാനു എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. അസി.സെക്രട്ടറി എം. സിറാജ്, രഘുനാഥ്, സനൂപ്, ഹനീഫ, ഷഫീഖ് റഹീം എന്നിവർ സംസാരിച്ചു.
പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ബഷീർ പട്ടാമ്പിയെയും, വൈസ് പ്രസിഡന്റുമാരായി അനീഷ് തറയിൽ, ഷാൻ പേഴുംമൂടിനെയും, ജനറൽ സെക്രട്ടറിയായി ഷഹീർ ഷാനുവിനെയും ,ജോ.സെക്രട്ടറിമാരായി ബിനു ഇസ്മാഈൽ, ഷഫീഖ് റഹീമിനെയും, ട്രഷററായി രഘുനാഥിനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.