ദോഹ: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ദോഹയില്‍ നിര്യാതനായി. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) ആണ് മരിച്ചത്.
ഹമദിൻെറ ഹസം മിബൈരീക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പനിബാധിച്ചാണ് ആദ്യം ചികിൽസ തേടിയത്. വക്റ ആശുപത്രി, ഉംസെയ്ദ് ആശുപത്രി എന്നിവിടങ്ങളിലും ചികിൽസയിലുണ്ടായിരുന്നു. പിന്നീട് ഹസംമിബൈരീക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ ന്യൂമോണിയയും ബാധിച്ചിരുന്നതായും ചെവ്വാഴ്ച പുലർച്ചെ 2.30നാണ് മരിച്ച വിവരം ലഭിക്കുന്നതെന്നും ഖത്തറിലുള്ള സഹോദരൻ കുഞ്ഞിബാവ പറഞ്ഞു.
40 വര്‍ഷത്തിലേറെയായി സെയ്താലിക്കുട്ടി ഖത്തറിലുണ്ട്. ക്യു.സി.സി കമ്പനിയില്‍ പി.ആർ.ഒ ആയി ജോലി ചെയ്യുകയായിരുന്നു.
ദോഹയില്‍ തന്നെ ജോലി ചെയ്യുന്ന മകനും കുടുംബവും ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ: സാറ ഉമ്മ. മക്കള്‍: ശിഹാബുദ്ദീന്‍ (ദോഹ), സക്കീന, ഫൗസിയ, നുഷീദ, സഫിയ. നാട്ടിൽ പോയ ശിഹാബുദ്ദീൻ മാർച്ച് 15ന് തിരിച്ചുവരണ്ടേതായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ യാത്ര മുടങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ അബൂഹമൂർ ഖബറിസ്ഥാനിൽ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.