ദോഹ: രാജ്യത്ത് 193 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 55 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 123 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ ആരും മരിച്ചിട്ടില്ല, ഇതുവരെയുള്ള ആകെ മരണം 246 ആണ്. നിലവിലുള്ള ആകെ രോഗികൾ 2924 ആണ്. ഇന്നലെ 11,524 പേരെയാണ് പരിശോധിച്ചത്. ആകെ 12,86,667 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,45,865 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,42,695 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 289 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 36 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 27 പേരിൽ മൂന്നുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
മാസ്ക്കില്ല; 113 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് 113 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.
പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ 1000 റിയാലാണ് ചുരുങ്ങിയ പിഴ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ, പലരും ഇതിൽ വീഴ്ചവരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടുലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഇതുവരെ ആകെ 5253 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്ത കുറ്റത്തിന് 277 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.