കോവിഡ്​: പുതിയ രോഗികൾ 912

ദോഹ: ഖത്തറിൽ ഞായറാഴ്ച 912 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 777 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 135 പേർ വിദേശങ്ങളിൽനിന്നും മടങ്ങിയെത്തിയവരാണ്​. 13,099 പേർ നിലവിൽ രോഗികളായുണ്ട്​. 2019 പേർ ഞായറാഴ്ച രോഗമുക്തി നേടി.

26,740 പേരെയാണ്​ കഴിഞ്ഞദിവസം പരിശോധിച്ചത്​.

നിലവിൽ 158 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്​. എട്ടുപേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്​. ഐ.സി.യുകളിൽ 42 പേരും ചികിത്സയിലുണ്ട്​. ഒരാളാണ്​ പുതുതായി പ്രവേശിപ്പിക്ക​പ്പെട്ടത്​​. ഞായറാഴ്​ച 6167 ഡോസ്​ വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സിന്‍റെ എണ്ണം 59.58 ലക്ഷം ആയി. 9.33 ലക്ഷം ബൂസ്​റ്റർ ഡോസ്​ വാക്സിനും നൽകി

Tags:    
News Summary - Covid: New patients 912

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.