ദോഹ: ഖത്തറിലെ പ്രതിദിന കോവിഡ് രോഗികൾ ഒടുവിൽ 300നും താഴെയെത്തി. ശനിയാഴ്ച 297 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മൂന്ന് മരണവുമുണ്ടായി. 75, 89, 83 വയസ്സുകാരാണ് മരണപ്പെട്ടത്. രാജ്യത്തെ ആകെ കോവിഡ് മരണം 667 ആയി.
249 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 48 പേർ വിദേശങ്ങളിൽനിന്ന് തിരികെ എത്തിയവരാണ്. 779 പേർ രോഗമുക്തി നേടി. 3950 പേരാണ് നിലവിൽ രോഗികളായുള്ളത്. 15,529 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും എണ്ണം 35 ആയും ഐ.സി.യുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 23 ആയും കുറഞ്ഞു. ശനിയാഴ്ച 2,787 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 63.03 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.