ദോഹ: കോവിഡ് പ്രതിരോധ നടപടികൾക്ക് കിർഗിസ്താന് ഖത്തറിൻെറ സഹായം. ഖത്തർ ചാരിറ്റി അനുവദിച്ച വെൻറിലേറ്റർ അടങ്ങിയ മെഡിക്കൽ സഹായമാണ് കിർഗിസ്താനിലേക്ക് അയച്ചത്. കിർഗിസ്താൻ വിദേശകാര്യമന്ത്രിയുടെ പ്രതിനിധിയായി എത്തിയ ആരോഗ്യവകുപ്പ് സഹമന്ത്രി, ഖത്തർ അംബാസഡർ ജാസിം സാലിഹ് അൽ ജാബിർ എന്നിവരാണ് സഹായം സ്വീകരിച്ചത്.
420 ഓക്സിജൻ ഉപകരണങ്ങൾ അടങ്ങിയ സഹായം ഏറെ വിലമതിക്കുന്നുവെന്നും ഖത്തറിന് നന്ദി അറിയിക്കുന്നതായും ആരോഗ്യ സഹമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലും വിവിധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിലും കിർഗിസ്താനൊപ്പം എന്നും ഖത്തർ ഉണ്ടാവുമെന്ന് അംബാസഡർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.