അത്രമേൽ ഇഷ്​ടമാണ്​ വയോജനങ്ങളെ

ദോഹ: രാജ്യത്ത്​ കോവിഡ് ​പ്രതിസന്ധി രൂക്ഷമാകുന്നതിന്​ മു​േമ്പ വയോജനങ്ങളു​െട കാര്യത്തിൽ ശ്രദ്ധേയ നടപടികളാണ്​ ഖത്തർ സ്വീകരിച്ചത്​. ഒരു സാഹചര്യത്തിലും വയോജനങ്ങൾക്ക്​ രോഗം വരാതിരിക്കണമെന്ന ജാഗ്രതയോടെയായിരുന്നു ഓരോനീക്കവും.കോവിഡ്​ നിയന്ത്രണങ്ങൾ പതിയെ നീക്കുന്നതി​െൻറ ഭാഗമായി ഖത്തറിൽ കൂടുതൽ പള്ളികളും കഴിഞ്ഞദിവസം തുറന്നുനൽകി​. മുതിർന്ന പൗരന്മാർക്കും പ്രാർഥനക്കെത്താൻ അനുമതിയുണ്ട്​.

എന്നാൽ, 60 വയസ്സിന്​ മുകളിലുള്ളവർ, കുട്ടികൾ, ദീർഘകാലരോഗികൾ എന്നിവർ വീടുകളിൽ നമസ്​കരിക്കണമെന്നാണ്​ അധികൃതർ നിർദേശിക്കുന്നത്​. വിവിധരോഗങ്ങളാൽ പ്രയാസപ്പെടുന്ന വയോജനങ്ങൾ വീടുകളിൽ നമസ്​കരിക്കുകയാണ് വേണ്ടത്​. പ്രായമായവരുടെ കാര്യത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയാണ്​ ഇത്​​ വ്യക്തമാക്കുന്നത്​.

കോവിഡ്​കാലത്ത്​ പ്രായമായർക്ക്​ ആവശ്യമായ പരിചരണം വീടുകളിലെത്തി നൽകുന്ന ​ൈപ്രമറി ഹെൽത്ത്​ കെയർ കോർപറേഷ​െൻറയും ഹമദ്​ മെഡിക്കൽ കോർപറേഷൻെറയും ഹോം ഹെൽത്ത്​ കെയർ സർവിസ്​ ഗുണകരമാണ്​.

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിചരണവും ചികിത്സയും നൽകുകയാണ്​ ചെയ്യുന്നത്​. നിലവിൽ ഖത്തറിൽ താമസിക്കുന്ന മൂവായിരത്തോളം​ പ്രായമായവർ പദ്ധതിക്ക്​ കീഴിലുണ്ട്​. ഇതിൽ ഭൂരിഭാഗവും 60 വയസ്സിന്​ മുകളിലുള്ളവരാണ്​. പലകാരണത്താൽ ഏതെങ്കിലും ക്ലിനിക്കുകളിലോ ആശുപത്രികളി​േലാ നേരിട്ട്​ സന്ദർശനം നടത്താൻ കഴിയാത്ത ആളുകൾക്കാണ്​ സേവനം ലഭിക്കുന്നത്​.

ഈ വർഷം മാർച്ചിനും മേയ്​ അവസാനത്തിനുമിടയിൽ ആകെ 22,300 ഗൃഹസന്ദർശനങ്ങളാണ്​ പദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ നടത്തിയത്​. കോവിഡ്​ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും നേരത്തേ ഏർപ്പെടുത്തി​. ആരോഗ്യമന്ത്രാലയത്തി​െൻറ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ്​ സേവനം നൽകുന്ന​െതന്നും അധികൃതർ അറിയിച്ചു. കോവിഡ്​ കാലത്ത്​ ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശനം പ്രായമായവർക്കും ഗുണകരമാണ്​. ആശുപത്രികളിൽ നേരി​െട്ടത്തു​േമ്പാഴുള്ള പ്രയാസങ്ങളും ഇതിലൂ​െട ഒഴിവാകുന്നതി​െൻറ ആശ്വാസത്തിലാണ്​ വയോജനങ്ങൾ.

കോവിഡ് പശ്ചാത്തലത്തിൽ 60 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തിൽ ഏറെ ശ്രദ്ധവേണമെന്ന്​ ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്​.ഒ) മുന്നറിയിപ്പ് നൽകുന്നുണ്ട്​. പ്രായമായവർ അനാവശ്യയാത്രകൾ ഒഴിവാക്കുകയോ നീട്ടിവെക്കുകയോ വേണമെന്ന് ഡബ്ല്യൂ.എച്ച്​.ഒ പറയുന്നു. കോവിഡ് ഗുരുതരമാകാനും മരണത്തിനുമുള്ള സാധ്യത മുൻനിർത്തിയാണ് നിർദേശം.

നിർബന്ധമായും യാത്ര ചെയ്യേണ്ടവർ മെഡിക്കൽ മാസ്ക് ധരിക്കണം. നിർബന്ധിത സാഹചര്യത്തിൽ മാത്രം മാസ്ക് മാറ്റുക. മാറ്റും മുമ്പ് കൈകൾ വൃത്തിയാക്കണം. ഉൗരിയ മാസ്ക് സീൽ ചെയ്ത പ്ലാസ്​റ്റിക് ബാഗിൽ ഇട്ടശേഷവും കൈകൾ വൃത്തിയാക്കണം. സാധ്യമാകുന്നയിടങ്ങളിൽ മറ്റുള്ളവരിൽനിന്ന് കുറഞ്ഞത് ഒരുമീറ്റർ അകലം പാലിക്കുക.

യാത്രയിൽ ഇടക്കിടെ കൈകൾ വൃത്തിയാക്കണം. ഏതെങ്കിലും പ്രതലത്തിൽ തൊടുന്നതിന് മുമ്പ് രോഗാണുനാശിനിയടങ്ങിയ ൈവപ്പ് കൊണ്ട് തുടക്കുക. ഇൗ തുടച്ച വൈപ്പ് സീൽ ചെയ്ത പ്ലാസ്​റ്റിക് ബാഗിൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും ലോകാരോഗ്യസംഘടന നൽകുന്നുണ്ട്​. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വയോജനങ്ങളെ കോവിഡ് ഭീഷണിയിൽനിന്ന് സംരക്ഷിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷ​െൻറ ടെലിഫോൺ സേവനം നേരത്തേതന്നെ നിലവിലുണ്ട്​.

കോർപറേഷന് കീഴിലുള്ള ജെറിയാട്രിക് ആൻഡ് ലോങ്ടേം കെയർ ഡിപ്പാർട്​മെൻറിന് കീഴിലാണ് 60 വയസ്സ് കഴിഞ്ഞ ആളുകളുമായി ആശയവിനിമയം നടത്താനും അവർക്ക് പിന്തുണ നൽകാനും എൽഡർലി ടെലിഫോൺ റീ അഷുറൻസ്​​ സർവിസ്​ ആരംഭിച്ചത്. നിരവധി പ്രായമായവരാണ്​ ഈ സേവനം ഉപയോഗപ്പെടുത്തിയത്​. 

ചികിത്സ വീടുകളിലേക്ക്​

സേ​വ​നം ആ​വ​ശ്യ​മു​ള്ള എ​ല്ലാ​വ​ര്‍ക്കും വീ​ടു​ക​ളി​ല്‍ വ​ള​രെ പെ​ട്ടെ​ന്നും ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ച​ര​ണമാണ്​ ഹോം ഹെൽത്ത്​ കെയർ സർവിസിലൂടെ ലഭിക്കുന്നത്​.

ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ മെ​ഡി​ക്ക​ല്‍ സി​റ്റി ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് ഹോം ​ ഹെ​ല്‍ത്ത് കെ​യ​ര്‍ സേ​വ​നം. അ​ല്‍ഖോ​ര്‍, അ​ല്‍ വ​ഖ്റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സാ​റ്റ​ലൈ​റ്റ് കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്. രാ​ജ്യ​ത്തെ എ​ല്ലാ പ്രാ​യ​ക്കാ​രു​മാ​യ പ്ര​വാ​സി​ക​ള്‍ക്കും ഖ​ത്ത​രി​ക​ള്‍ക്കും ഹോം ​ഹെ​ല്‍ത്ത്കെ​യ​ര്‍ സേ​വ​നം ന​ല്‍കു​ന്നു​ണ്ട്.

2009ലാ​ണ് സേ​വ​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. തു​ട​ര്‍ച്ച​യാ​യ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലാ​ത്ത രോ​ഗി​ക​ള്‍ക്കാ​ണ് ഹോം​കെ​യ​ര്‍ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.എ​മ​ര്‍ജ​ന്‍സി ഡി​പ്പാ​ര്‍ട്​മെ​ൻറി​ലെ തി​ര​ക്ക് കു​റ​ക്കാ​നും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ക്കാ​നും ഹോം ​കെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

ഹോം ​കെ​യ​ര്‍ സ​ര്‍വി​സി​നെ എ​ച്ച്.എം.​സി​യു​ടെ മൊ​ബൈ​ല്‍ ഡോ​ക്ട​ര്‍ സ​ര്‍വിസു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്കും മാ​ര​കരോ​ഗ​മു​ള്ള​തും അം​ഗ​വൈ​ക​ല്യ​മു​ള്ള​തു​മാ​യ കു​ട്ടി​ക​ള്‍ക്കു​മാ​ണ് ഹോം​കെ​യ​ര്‍ സേ​വ​നം ല​ഭ്യ​മാ​വു​ക. പ്രാ​യ​മേ​റി​യ രോ​ഗി​ക​ള്‍ക്കാണ്​ ഇതി​െൻറ പ്രയോജനം കൂടുതൽ ലഭിക്കുക. കഴിഞ്ഞ ആ​ഗ​സ്​റ്റ്​ അ​വ​സാ​നം ​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 662 പ്രാ​യ​മേ​റി​യ രോ​ഗി​ക​ള്‍ക്കാ​ണ് പദ്ധതി വഴി ​സേ​വ​നം ല​ഭി​ച്ച​ത്.

ആ​ഗ​സ്​റ്റില്‍ ആ​കെ 6900 ഭ​വ​ന സന്ദ​ര്‍ശ​ന​ങ്ങ​ളും ഇ​തി​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി. ആ​ദ്യ​ഘ​ട്ട​മെ​ന്ന​ നി​ല​യി​ല്‍ പി​.എ​ച്ച്.​സി.സി​യു​ടെ ഭ​വ​ന ആ​രോ​ഗ്യപ​രി​ച​ര​ണ സേ​വ​ന​ങ്ങ​ള്‍ 60 വ​യ​സ്സി​ല​ധി​കം പ്രാ​യ​മു​ള്ള ഖ​ത്ത​രി ജി​.സി.​സി പൗ​ര​ന്‍മാ​ര്‍ക്കാ​യിരുന്നു ലഭിച്ചിരുന്നത്​.

മുഖാമുഖമുള്ള സന്ദർശനങ്ങൾ ഒഴിവാക്കി കോവിഡ്​ ആശങ്ക പരമാവധി കുറക്കുകയാണ്​ തങ്ങളു​െട ലക്ഷ്യമെന്നും ഇതിന്​ ഹോം കെയർ സംവിധാനം ഉപകാരപ്രദമാണെന്നും റുമൈല ആശുപത്രിയുടെയും ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറയും മെഡിക്കൽ ഡയറക്​ടറായ ഡോ. ഹനാദി അൽ ഹമദ്​ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.