കു​ത്ത​നെ ​കൂ​ടി കോ​വി​ഡ്​

ദോ​ഹ: വ​രാ​നി​രി​ക്കു​ന്ന​ത്​ ജാ​ഗ്ര​ത​യു​ടെ നാ​ളു​ക​ൾ ആ​ണെ​ന്ന്​ ഓ​ർ​മ​പ്പെ​ടു​ത്തി ഖ​ത്ത​റി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. വ്യാ​ഴാ​ഴ്​​ച 542 പു​തി​യ കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. 380 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 162 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. 162 പേ​രാ​ണ്​ രോ​ഗ മു​ക്​​ത​രാ​യ​ത്. ഒ​രു മ​ര​ണ​വും വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഖ​ത്ത​റി​ലെ ആ​കെ കോ​വി​ഡ്​ മ​ര​ണം 617 ആ​യി.

3822 പേ​ർ നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 27,247 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 22 പേ​രു​മു​ണ്ട്​. ആ​റ്​ പേ​രെ വ്യാ​ഴാ​ഴ്ച പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ 238 പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.

വ്യാ​ഴാ​ഴ്​​ച 11,373 ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി കു​ത്തി​വെ​പ്പ്​ ന​ട​ത്തി. നി​ല​വി​ൽ 51.93 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ കു​ത്തി​വെ​ച്ച​ത്

Tags:    
News Summary - Covid rises again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.