കുത്തനെ കൂടി കോവിഡ്
text_fieldsദോഹ: വരാനിരിക്കുന്നത് ജാഗ്രതയുടെ നാളുകൾ ആണെന്ന് ഓർമപ്പെടുത്തി ഖത്തറിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. വ്യാഴാഴ്ച 542 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 162 പേർ വിദേശങ്ങളിൽ നിന്നെത്തിയവരാണ്. 162 പേരാണ് രോഗ മുക്തരായത്. ഒരു മരണവും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഖത്തറിലെ ആകെ കോവിഡ് മരണം 617 ആയി.
3822 പേർ നിലവിൽ രോഗബാധിതരായുണ്ട്. 24 മണിക്കൂറിനിടെ 27,247 പേർ പരിശോധനക്ക് വിധേയരായി. തീവ്രപരിചരണവിഭാഗത്തിൽ 22 പേരുമുണ്ട്. ആറ് പേരെ വ്യാഴാഴ്ച പ്രവേശിപ്പിച്ചതാണ്. ആശുപത്രികളിൽ 238 പേരും ചികിത്സയിലുണ്ട്.
വ്യാഴാഴ്ച 11,373 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. നിലവിൽ 51.93 ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.